01/04/2026
[fontresizer_tawhidurrahmandear_widget]

‘കുടുംബത്തിലേക്ക് തന്നെ മടങ്ങിപ്പോകുന്നു’; തൃശ്ശൂർ മുൻ മേയർ എം.കെ വർഗീസ് വീണ്ടും കോൺഗ്രസിലേക്ക്

 ‘കുടുംബത്തിലേക്ക് തന്നെ മടങ്ങിപ്പോകുന്നു’; തൃശ്ശൂർ മുൻ മേയർ എം.കെ വർഗീസ് വീണ്ടും കോൺഗ്രസിലേക്ക്

തൃശ്ശൂർ: തൃശ്ശൂർ കോർപറേഷൻ മുൻ മേയർ എം.കെ വർഗീസ് ഇടതുമുന്നണി ബന്ധം ഉപേക്ഷിച്ച് മാതൃസംഘടനയായ കോൺഗ്രസിലേക്ക് മടങ്ങിയെത്തി. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹം വീണ്ടും യുഡിഎഫിന്റെ ഭാഗമാകുന്നത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ തൃശ്ശൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രാജൻ പല്ലന് പൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

താൻ സ്വന്തം കുടുംബത്തിലേക്ക് മടങ്ങിപ്പോകുകയാണെന്നും ഇതൊരു ഖർ വാപ്പസി ആണെന്നും വർഗീസ് പ്രതികരിച്ചു. അഞ്ച് വർഷം മുമ്പ് കൗൺസിലർ സീറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടർന്നാണ് അദ്ദേഹം കോൺഗ്രസ് വിട്ട് സ്വതന്ത്രനായി മത്സരിച്ചത്. തുടർന്ന് ഇടതുമുന്നണി പിന്തുണയോടെ മേയർ സ്ഥാനത്തെത്തി. താൻ കോൺഗ്രസിൽ നിന്ന് പുറത്തുപോയതല്ലെന്നും അന്നത്തെ സാഹചര്യത്തിൽ സ്വതന്ത്രനായി മത്സരിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. യാതൊരുവിധ നിബന്ധനകളുമില്ലാതെയാണ് തന്റെ മടക്കമെന്നും വർഗീസ് കൂട്ടിച്ചേർത്തു.

യുഡിഎഫ് സ്ഥാനാർത്ഥി രാജൻ പല്ലൻ തൃശ്ശൂരിൽ വലിയ ഭൂരിപക്ഷത്തിന് വിജയിക്കുമെന്ന് എം.കെ വർഗീസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. രാജൻ പല്ലൻ ഭാവിയിൽ മന്ത്രിയാകാൻ വരെ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Also read: