കൊച്ചി: കളമശ്ശേരി മണ്ഡലത്തിലെ വോട്ടെണ്ണൽ നടപടികൾക്കിടെ സ്ട്രോങ്ങ് റൂമിൻ്റെ താക്കോൽ കാണാതായി. ഒരു മുറിയുടെ താക്കോൽ നഷ്ടപ്പെട്ടതിനെത്തുടർന്ന് സ്ട്രോങ്ങ് റൂം ഇതുവരെ തുറക്കാനായിട്ടില്ല. രണ്ട് മുറികളിലായി സൂക്ഷിച്ചിരുന്ന ബാലറ്റുകളിൽ ഒന്നാമത്തെ മുറി മറ്റൊരു താക്കോൽ ഉപയോഗിച്ച് തുറന്ന് വോട്ടിങ് യന്ത്രങ്ങൾ കൗണ്ടിങ് സെൻ്ററിലേക്ക് മാറ്റിയിട്ടുണ്ട്. എന്നാൽ രണ്ടാമത്തെ മുറി തുറക്കാൻ കഴിയാത്തത് ഉദ്യോഗസ്ഥരെ വലയ്ക്കുകയാണ്. താക്കോൽ കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിൽ പൂട്ട് തകർത്ത് മുറി തുറക്കുന്നതിനെക്കുറിച്ചാണ് അധികൃതർ ഇപ്പോൾ ആലോചിക്കുന്നത്.Read More
Tags :Kerala Elections
തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ തല മൊട്ടയടിച്ച് കാതിൽ കമ്മലിട്ട് നടക്കുമെന്ന ബേപ്പൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി പി.വി അൻവറിന്റെ പ്രസ്താവനയ്ക്കെതിരെ ശക്തമായ പ്രതിഷേധവുമായി മൊട്ട ഗ്ലോബൽ ഫൗണ്ടേഷൻ രംഗത്തെത്തി. മൊട്ടയടിക്കുന്നത് എന്തോ വലിയ അപമാനമോ ശിക്ഷയോ ആണെന്ന രീതിയിലുള്ള സ്ഥാനാർഥിയുടെ പരാമർശം തികച്ചും തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് സംഘടന ചൂണ്ടിക്കാട്ടി. നിറത്തിന്റെയും വണ്ണത്തിന്റെയും പേരിൽ മനുഷ്യരെ വേർതിരിച്ചു കാണുന്ന രീതി മാറിക്കൊണ്ടിരിക്കുന്ന കാലത്ത്, മൊട്ടയടിക്കുന്നതിനെ ഒരു ദുരന്തമായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സംഘടനയുടെ പ്രസിഡന്റും സ്റ്റാൻഡ് അപ്പ് കൊമേഡിയനുമായ സജീഷ് [&Read More
‘13 മണ്ഡലങ്ങളിലെയും വിവിപാറ്റുകൾ എണ്ണണം’; കോഴിക്കോട്ട് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമമെന്ന് യുഡിഎഫ്
കോഴിക്കോട്: ജില്ലയിൽ നിയമസഭാ തെഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം നടക്കുന്നുണ്ടെന്നും അതിനാൽ 13 മണ്ഡലങ്ങളിലെയും മുഴുവൻ വിവിപാറ്റുകളും എണ്ണണമെന്നും യുഡിഎഫ്. നേതാക്കൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പേരാമ്പ്ര, കൊയിലാണ്ടി, കുന്ദമംഗലം തുടങ്ങി ആറ് മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ ഇക്കാര്യമുന്നയിച്ച് സംസ്ഥാന ചീഫ് ഇലക്ട്രറൽ ഓഫീസർക്ക് പരാതി നൽകി. വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിട്ടുള്ള സ്ട്രോങ് റൂമിനോട് ചേർന്നുള്ള ഭാഗങ്ങളിൽ ഉദ്യോഗസ്ഥർ അനധികൃതമായി പ്രവേശിച്ചത് ദുരൂഹമാണെന്ന് നേതാക്കൾ ആരോപിച്ചു. വെള്ളിമാടുകുന്ന് ജെഡിടി ഇസ്‌ലാമിലെ സ്ട്രോങ് റൂമിന് സമീപമുള്ള മെറ്റീരിയൽ റൂം തുറന്നതും, കൊയിലാണ്ടി റിട്ടേണിങ് [&Read More
കൊച്ചി: കഠിനമായ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കും തിരക്കുകൾക്കും പിന്നാലെ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു. വനത്തിലൂടെയുള്ള ട്രക്കിങ്ങും കുടുംബാംഗങ്ങൾക്കൊപ്പമുള്ള നിമിഷങ്ങളുമാണ് വീഡിയോയിലുള്ളത്. “വനത്തിലാണ്, വനവാസത്തിനല്ല കട്ടായം. മേയ് നാലിന് പെട്ടി പൊട്ടിക്കുമ്പോൾ വിസ്മയം പൂർത്തിയാകും” എന്ന രസകരമായ കുറിപ്പോടെയാണ് ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ അദ്ദേഹം വീഡിയോ പങ്കുവെച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിനായി കാത്തിരിക്കെ, സമ്മർദങ്ങളിൽ നിന്ന് മാറി നിൽക്കാൻ വേണ്ടിയാണ് ഈ യാത്രയെന്ന് വീഡിയോ സൂചിപ്പിക്കുന്നു. ട്രക്കിങ് വേഷത്തിലുള്ള [&Read More
വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന കേന്ദ്രങ്ങളിൽ കാവലിരിക്കണമെന്ന് വി.ഡി സതീശൻ; എല്ലാ സ്ഥാനാർത്ഥികൾക്കും കത്ത്
തിരുവനന്തപുരം: വോട്ടെടുപ്പിന് പിന്നാലെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന കേന്ദ്രങ്ങളിൽ (സ്ട്രോങ്ങ് റൂം) അതീവ ജാഗ്രത പുലർത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇത് സംബന്ധിച്ച് 140 യുഡിഎഫ് സ്ഥാനാർത്ഥികൾക്കും ഏജന്റുമാർക്കും ഡിസിസി അധ്യക്ഷന്മാർക്കും അദ്ദേഹം കത്തുനൽകി. യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ഥലങ്ങളിലെ സിസിടിവി ക്യാമറകളുടെ പ്രവർത്തനം നിരീക്ഷിക്കാൻ കൺട്രോൾ റൂമുകളിൽ സ്ഥാനാർത്ഥിയുടെ പ്രതിനിധിക്ക് 24 മണിക്കൂറും ഇരിക്കാനുള്ള സൗകര്യമുണ്ട്. ഈ സംവിധാനം പൂർണമായും പ്രയോജനപ്പെടുത്തണമെന്ന് കത്തിൽ നിർദേശിക്കുന്നു. ഇതിനായി അതത് ജില്ലാ കളക്ടർമാരിൽ നിന്നും സ്ഥാനാർത്ഥികളോ ചീഫ് ഇലക്ഷൻ [&Read More
‘വിശദമായി പരിശോധിച്ചു, 90+ സീറ്റ് ഉറപ്പ്; സതീശൻ വനവാസത്തിന് പോകേണ്ട’; ബിജെപിക്ക് ഒരുസീറ്റും
തിരുവനന്തപുരം: കേരളത്തിൽ ഭരണവിരുദ്ധ വികാരമില്ലെന്നും എൽഡിഎഫ് 90Read More
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥിക്ക് ചെലവാക്കാവുന്ന പരമാവധി തുക 40 ലക്ഷം രൂപയായി തെരഞ്ഞെടുപ്പ് കമ്മിഷൻ നിശ്ചയിച്ചിരിക്കെ, മിക്ക മണ്ഡലങ്ങളിലും ഒഴുക്കുന്നത് കോടികളാണെന്ന് റിപ്പോർട്ടുകൾ. പ്രചാരണത്തിനായി മൂന്ന് മുതൽ നാല് കോടി രൂപ വരെ പല പ്രമുഖ സ്ഥാനാർഥികളും ചെലവിടുന്നുണ്ടെന്നാണ് സൂചന. എന്നാൽ, ഈ ആർഭാടങ്ങൾക്കിടയിൽ വെറും 20 ലക്ഷം രൂപ മാത്രം ചെലവഴിച്ച് വേറിട്ട മാതൃക സൃഷ്ടിച്ചിരിക്കുകയാണ് ചാണ്ടി ഉമ്മൻ. ഫ്ളക്സ് ബോർഡുകളോ പോസ്റ്ററുകളോ വാഹനഘോഷയാത്രകളോ ഇല്ലാതെ സൈക്കിളിലായിരുന്നു ചാണ്ടി ഉമ്മന്റെ പ്രചാരണം. “പ്രചാരണത്തിൽ [&Read More
‘സഭ നേരിടുന്ന വെല്ലുവിളികൾ ജനങ്ങളെ അറിയിക്കും’; വിശ്വാസികൾ വിവേകത്തോടെ വോട്ട് ചെയ്യുമെന്ന് സിഎസ്ഐ
തിരുവനന്തപുരം: വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ സഭ നേരിടുന്ന വെല്ലുവിളികൾ വിശ്വാസികളെ ബോധ്യപ്പെടുത്തുമെന്നും വിശ്വാസികൾ വിവേകപൂർവ്വം വോട്ട് രേഖപ്പെടുത്തുമെന്നും സിഎസ്ഐ ബിഷപ്പ് റവ ഡോ. പ്രിൻസ്റ്റൻ ബെൻ. ഏതെങ്കിലും ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിക്ക് വോട്ട് ചെയ്യണമെന്ന് സഭ നിർദേശിച്ചിട്ടില്ല. എന്നാൽ, നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഉചിതമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കാൻ വിശ്വാസികൾ പ്രാപ്തരാണെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ സഭയുടെ നിലപാട് വ്യക്തമാക്കിയ ബിഷപ്പ്, 10 ലക്ഷത്തോളം വരുന്ന വിശ്വാസികൾ നിർബന്ധമായും വോട്ട് രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. പുരോഹിതർ പറഞ്ഞാൽ വിശ്വാസികൾ [&Read More
കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ പേരാമ്പ്രയിൽ വീണ്ടും വിവാദ അനൗൺസ്‌മെന്റ്. നൊച്ചാട് പഞ്ചായത്തിലെ ചാലിക്കരയിലാണ് യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹിലിയക്കെതിരെ എൽഡിഎഫ് നടത്തിയ അനൗൺസ്‌മെന്റ് രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയത്. ‘നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ (സമുദായത്തിലെ) കുട്ടിക്ക്’ എന്ന് പറഞ്ഞ് മുസ്ലീം ലീഗ് വോട്ട് പിടിക്കുന്നു എന്നാണ് എൽഡിഎഫിന്റെ പ്രചാരണം. എൽഡിഎഫ് സ്ഥാനാർത്ഥിയുടെ ബോർഡ് വെച്ച വാഹനത്തിൽ നിന്നാണ് വിവാദമായ അനൗൺസ്‌മെന്റ് ഉയർന്നത്. മുസ്ലീം ലീഗ് മതരാഷ്ട്രീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും മതസഹോദര്യത്തെ തകർക്കുന്ന ഇത്തരം നീക്കങ്ങളെ മതനിരപേക്ഷവാദികൾ [&Read More
തീരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും എൽഡിഎഫും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബി ടീമായാണ് പ്രവർത്തിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ചിറയിൻകീഴിൽ നടന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. കേരളത്തിലെ മുഖ്യമന്ത്രിക്കും ഇടതുനേതാക്കൾക്കും കേന്ദ്രത്തിൽ നിന്ന് വലിയ പരിഗണനയാണ് ലഭിക്കുന്നതെന്നും, അവർക്കെതിരെ നടപടിയെടുക്കാൻ ഒരു കേന്ദ്ര ഏജൻസിയും തയ്യാറാകുന്നില്ലെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. ശബരിമല സ്വർണക്കവർച്ച നടന്നപ്പോൾ ഒരു വാക്കുപോലും പറയാൻ പ്രധാനമന്ത്രി തയ്യാറാകാത്തത് ഒത്തുകളിയുടെ തെളിവാണെന്നും അവർ പറഞ്ഞു. നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ [&Read More