11/04/2026
[fontresizer_tawhidurrahmandear_widget]

രേഖകളില്ലാതെ 44 ശതമാനം വോട്ടുകൾ? പയ്യന്നൂരിൽ തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് യുഡിഎഫ്; റിട്ടേണിങ് ഓഫീസർക്ക് പരാതി നൽകി

 രേഖകളില്ലാതെ 44 ശതമാനം വോട്ടുകൾ? പയ്യന്നൂരിൽ തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് യുഡിഎഫ്; റിട്ടേണിങ് ഓഫീസർക്ക് പരാതി നൽകി

കണ്ണൂർ: പയ്യന്നൂർ മണ്ഡലത്തിൽ വൻതോതിൽ കള്ളവോട്ട് നടന്നെന്ന ആരോപണവുമായി യുഡിഎഫ് രംഗത്ത്. പോളിങ് ശതമാനം 95 കടന്ന നാല് ബൂത്തുകളിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബോധപൂർവ്വമായ ശ്രമം നടന്നുവെന്ന് കാട്ടി യുഡിഎഫ് ചീഫ് ഇലക്ഷൻ ഏജന്റ് റിട്ടേണിങ് ഓഫീസർക്ക് പരാതി നൽകി.

എരമം കുറ്റൂർ പഞ്ചായത്തിലെ 142-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്തവരിൽ 44 ശതമാനം പേരും തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച ഔദ്യോഗിക തിരിച്ചറിയൽ രേഖകൾ ഹാജരാക്കിയിട്ടില്ലെന്നാണ് പരാതിയിലെ പ്രധാന ആരോപണം. ഈ ബൂത്തിൽ ആകെ 88.8 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. വോട്ടിങ് സമയത്ത് തന്നെ യുഡിഎഫ് സ്ഥാനാർത്ഥി ക്രമക്കേട് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ച രേഖകൾ ഉപയോഗിച്ച് 25 ശതമാനം പേർ മാത്രമാണ് വോട്ട് ചെയ്തതെന്നും, മാനദണ്ഡങ്ങൾ ലംഘിച്ച് നടന്ന പോളിങ്ങിൽ അടിയന്തര അന്വേഷണവും നടപടിയും വേണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു.

Also read: