11/05/2026
[fontresizer_tawhidurrahmandear_widget]

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ ബോട്ടിന് തീപ്പിടിച്ചു: ഒരാൾ മരിച്ചു, 17 പേരെ സാഹസികമായി രക്ഷിച്ചു

 ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ ബോട്ടിന് തീപ്പിടിച്ചു: ഒരാൾ മരിച്ചു, 17 പേരെ സാഹസികമായി രക്ഷിച്ചു

ദുബൈ: ഹോർമുസ് കടലിടുക്കിന് സമീപം ഇന്ത്യൻ ജീവനക്കാരുമായി പോയ ചരക്ക് ബോട്ടിന് തീപിടിച്ചു. അപകടത്തിൽ ഒരു ഇന്ത്യൻ പൗരൻ മരിക്കുകയും നാല് പേർക്ക് പൊള്ളലേൽക്കുകയും ചെയ്തു. 18 ഇന്ത്യൻ ജീവനക്കാരുമായി പോയ തടികൊണ്ടുണ്ടാക്കിയ ബോട്ട് തീപിടുത്തത്തെ തുടർന്ന് പൂർണമായും കടലിൽ മുങ്ങി.

അഗ്നിബാധ ഉണ്ടായ ഉടൻ സമീപത്തുണ്ടായിരുന്ന മറ്റൊരു കപ്പൽ നടത്തിയ സമയോചിതമായ ഇടപെടലാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്. കടലിൽ അകപ്പെട്ട 17 ജീവനക്കാരെയും ഈ കപ്പലിലെ ആളുകൾ സാഹസികമായി രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്ത് എത്തിച്ചു. പരിക്കേറ്റ നാല് ഇന്ത്യക്കാരെ ദുബൈലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ നിലവിൽ ചികിത്സയിലാണ്.

തീപിടുത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ അധികൃതർ അന്വേഷണം ഊർജിതമാക്കി. അപകടവിവരമറിഞ്ഞ ഉടൻ ദുബൈലെ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥർ രക്ഷപ്പെട്ട ജീവനക്കാരെ നേരിൽ കാണുകയും ആവശ്യമായ നയതന്ത്ര സഹായങ്ങൾ ഉറപ്പാക്കുകയും ചെയ്തു. ബോട്ട് ഉടമയുമായി സഹകരിച്ച് ജീവനക്കാർക്ക് മറ്റ് സഹായങ്ങൾ ലഭ്യമാക്കാനുള്ള നടപടികൾ കോൺസുലേറ്റ് സ്വീകരിച്ചു വരികയാണ്.

Also read: