14/05/2026
[fontresizer_tawhidurrahmandear_widget]

ഇന്ധന സംരക്ഷണത്തിൽ മാതൃകയായി പ്രധാനമന്ത്രി: സ്വന്തം വാഹനവ്യൂഹം വെട്ടിക്കുറച്ചു; ഇലക്ട്രിക് വാഹനങ്ങൾക്ക് മുൻഗണന

 ഇന്ധന സംരക്ഷണത്തിൽ മാതൃകയായി പ്രധാനമന്ത്രി: സ്വന്തം വാഹനവ്യൂഹം വെട്ടിക്കുറച്ചു; ഇലക്ട്രിക് വാഹനങ്ങൾക്ക് മുൻഗണന

ന്യൂഡൽഹി: ആഗോള ഊർജ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനായി സ്വന്തം വാഹനവ്യൂഹത്തിന്റെ വലുപ്പം വെട്ടിക്കുറച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി മാതൃകയാകുന്നു. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് പെട്രോൾ, ഡീസൽ എന്നിവ മിതമായി ഉപയോഗിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണിത്.

എസ്പിജി സുരക്ഷാ മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ അനുഗമിക്കുന്ന വാഹനങ്ങളുടെ എണ്ണം കുറച്ചാണ് മാറ്റം വരുത്തിയത്. ഹൈദരാബാദ്, വഡോദര, ഗുവാഹത്തി സന്ദർശന വേളകളിൽ പ്രധാനമന്ത്രി പുതിയ രീതി പിന്തുടർന്നു. പൗരന്മാർ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും സാധ്യമായ ഇടങ്ങളിൽ വീട്ടിലിരുന്ന് ജോലി ചെയ്യണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചിരുന്നു.

പ്രധാനമന്ത്രിയുടെ മാതൃക പിന്തുടരാൻ സംസ്ഥാന മുഖ്യമന്ത്രിമാർക്കും നിർദേശം നൽകിയിട്ടുണ്ട്. അസം മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഇത് സംബന്ധിച്ച കർമ്മപദ്ധതിയുടെ പകർപ്പുകൾ വിതരണം ചെയ്തു. ഇതിനെത്തുടർന്ന് പല മുഖ്യമന്ത്രിമാരും തങ്ങളുടെ വാഹനവ്യൂഹം കുറയ്ക്കാനും ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വർധിപ്പിക്കാനും നടപടികൾ ആരംഭിച്ചിട്ടുണ്ട്.

Also read: