14/05/2026
[fontresizer_tawhidurrahmandear_widget]

മോഷ്‌ടാവിനെ കസ്റ്റഡിയിലെടുക്കാതെ പൊലീസ് ഓടിച്ചുവിട്ടു; പിന്നാലെ വീണ്ടും മോഷണശ്രമം, ആലുവയിൽ പൊലീസിനെതിരെ പ്രതിഷേധം

 മോഷ്‌ടാവിനെ കസ്റ്റഡിയിലെടുക്കാതെ പൊലീസ് ഓടിച്ചുവിട്ടു; പിന്നാലെ വീണ്ടും മോഷണശ്രമം, ആലുവയിൽ പൊലീസിനെതിരെ പ്രതിഷേധം

ആലുവ: എറണാകുളം റൂറൽ എസ്പിയുടെ വീടിന് സമീപം മോഷ്‌ടാവിനെ പിടികൂടിയിട്ടും കസ്റ്റഡിയിലെടുക്കാതെ പൊലീസ് ഓടിച്ചുവിട്ടതായി പരാതി. ആലുവ മണപ്പുറം ശിവ ടെംപിൾ റോഡിൽ ഇന്ന് പുലർച്ചെ 1.30-ഓടെയായിരുന്നു സംഭവം. കമ്പിപ്പാര ഉപയോഗിച്ച് വീടിന്റെ വാതിലും ജനലും തകർത്ത് അകത്തുകയറിയ മോഷ്‌ടാവിനെ നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് എത്തിയ പൊലീസ് ഓടിച്ചുവിടുകയായിരുന്നു.

എന്നാൽ, പൊലീസ് വിട്ടയച്ച മോഷ്‌ടാവ് പുലർച്ചെ നാലുമണിയോടെ വീണ്ടും ഇതേ പ്രദേശത്ത് മോഷണത്തിനെത്തി. വീട്ടുകാർ ഉണർന്നതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു. പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയിൽ വലിയ പ്രതിഷേധത്തിലാണ് പ്രദേശവാസികൾ. പ്രതിയെ ഉടൻ പിടികൂടണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്.

Also read: