27/07/2026
[fontresizer_tawhidurrahmandear_widget]

കുടുംബ വഴക്ക്; വീട് വിട്ടിറങ്ങിയ പോലീസ് ഉദ്യോഗസ്ഥനെ കാണാനില്ല

 കുടുംബ വഴക്ക്; വീട് വിട്ടിറങ്ങിയ പോലീസ് ഉദ്യോഗസ്ഥനെ കാണാനില്ല

കൊച്ചി: വടക്കേക്കര പൊലീസ് സ്‌റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറെ രണ്ടു ദിവസമായി കാണാനില്ലെന്ന് പരാതി. മുനമ്പം കുഴുപ്പിള്ളി തുണ്ടിപ്പുറം സ്വദേശിയായ അൻജിത്തിനെ (41) ആണ് ശനിയാഴ്ച മുതൽ കാണാതായത്. കുടുംബ വഴക്കിനെ തുടർന്ന് ഇയാൾ വീടുവിട്ടിറങ്ങിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ മുനമ്പം പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

ശനിയാഴ്ച രാവിലെ ഒമ്പതു മണിയോടെയാണ് അൻജിത്ത് വീട്ടിൽ നിന്ന് ഇറങ്ങിയത്. തുടർന്ന് ഇയാളെ മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ സാധിക്കാതായതോടെ ഭാര്യ ഗ്രീഷ്മ മുനമ്പം പൊലീസിൽ പരാതി നൽകുകയായിരുന്നു. അൻജിത്തിന്റെ ഫോൺ നിലവിൽ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

ആദ്യം കൊടുങ്ങല്ലൂർ ഭാഗത്തേക്കാണ് ഇയാൾ പോയതെന്ന് പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായി. യാത്രയ്ക്കിടയിൽ മറ്റൊരു വ്യക്തിയുടെ ഫോണിൽ നിന്ന് സഹോദരനെയും സുഹൃത്തുക്കളെയും വിളിച്ച് താൻ സുരക്ഷിതനാണെന്നും തിങ്കളാഴ്ച തിരിച്ചെത്തുമെന്നും അൻജിത്ത് അറിയിച്ചിരുന്നതായി പൊലീസ് പറഞ്ഞു. എന്നാൽ അതിനുശേഷം പിന്നീട് ബന്ധപ്പെടാൻ സാധിക്കാത്ത സാഹചര്യത്തിലാണ് പൊലീസ് തിരച്ചിൽ പുനരാരംഭിച്ചത്. അൻജിത്ത് സഞ്ചരിച്ച ഓട്ടോറിക്ഷയുടെ െ്രെഡവറെ കണ്ടെത്തി പൊലീസ് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.

Also read: