02/06/2026
[fontresizer_tawhidurrahmandear_widget]

‘അഹിംസയായിരിക്കണം മനുഷ്യന്റെ യഥാർത്ഥ മതം, അത് സമൂഹത്തിന് ഭീഷണിയാണെങ്കിൽ ആയുധം കൈയിലെടുക്കുന്നതിൽ തെറ്റില്ല’: യോഗി ആദിത്യനാഥ്

 ‘അഹിംസയായിരിക്കണം മനുഷ്യന്റെ യഥാർത്ഥ മതം, അത് സമൂഹത്തിന് ഭീഷണിയാണെങ്കിൽ ആയുധം കൈയിലെടുക്കുന്നതിൽ തെറ്റില്ല’: യോഗി ആദിത്യനാഥ്

ലക്‌നൗ: സാധാരണ ജീവിതത്തിൽ അഹിംസയാണ് മനുഷ്യന്റെ യഥാർത്ഥ മതവും പരമമായ ധർമവുമെങ്കിലും രാജ്യാന്തര സുരക്ഷയ്ക്കും സമൂഹത്തിനും ഭീഷണി ഉയർത്തുന്ന ശക്തികൾക്ക് മുന്നിൽ അഹിംസ മാത്രം കൊണ്ട് പ്രതിരോധം തീർക്കാനാകില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലക്‌നൗവിൽ നടന്ന ‘നൗസേന ശൗര്യ വാടിക’യുടെ രണ്ടാം ഘട്ട ഉദ്ഘാടന ചടങ്ങിൽ സൈനിക ഉദ്യോഗസ്ഥരെയും പൊതുജനങ്ങളെയും അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം വിവാദപരമായ ഈ പ്രസ്താവന നടത്തിയത്.

സുരക്ഷാ രംഗത്ത് രാജ്യം ശക്തമായിരിക്കുമ്പോൾ മാത്രമേ ലോകം അതിനെ ബഹുമാനിക്കുകയും ഇന്ത്യയോട് സൗഹൃദം സ്ഥാപിക്കുകയും ചെയ്യുകയുള്ളൂ എന്ന് അദ്ദേഹം ഓർമ്മിപ്പിക്കുകയും ചെയ്തു. സമാധാനപരമായ അന്തരീക്ഷത്തിൽ മാത്രമേ വികസന പ്രവർത്തനങ്ങൾ പൂർണമായ തോതിൽ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുകയുള്ളൂ എന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ പതിവായിരുന്ന കർഫ്യൂകളും ക്രിമിനൽ സംഘങ്ങളുടെ വിളയാട്ടവും അവസാനിപ്പിച്ച് സംസ്ഥാനം സുസ്ഥിരത കൈവരിച്ചെന്ന് അവകാശ വാദം ഉന്നയിക്കാനാണ് ബിജെപി പ്രധാനമായും ലക്ഷ്യമിടുന്നത്. മുൻപ് പാർട്ടിക്ക് വിജയിക്കാൻ സാധിക്കാതെ പോയ മണ്ഡലങ്ങളിൽ ബൂത്ത് തലത്തിൽ ശക്തിപ്പെടുത്തിയും പ്രാദേശിക കക്ഷികളുമായി സഖ്യം ചേർത്തും ഭരണപക്ഷം മുന്നോട്ട് പോകുമ്പോൾ, പ്രതിപക്ഷം പിന്നാക്ക വിഭാഗങ്ങളെയും ന്യൂനപക്ഷങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടാണ് ഇതിനെ പ്രതിരോധിക്കാൻ ശ്രമിക്കുന്നത്.

Also read: