പാലക്കാട് 20-ഓളം കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിച്ച് ക്രൂരത; പട്ടിയെ കൊന്ന് ടാങ്കിൽ ഇട്ടു
പാലക്കാട്: കണ്ണാടി പഞ്ചായത്തിലെ കൊല്ലങ്കോട്ട് പറമ്പിൽ കുടിവെള്ള ടാങ്കിൽ ചത്ത പട്ടിയുടെ ജഡം കണ്ടെത്തി. 20-ഓളം കുടുംബങ്ങൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന പൊതുടാങ്കിലാണ് അഴുകിയ നിലയിൽ ജഡം കണ്ടെത്തിയത്.
ടാങ്കിൽ നിന്ന് രൂക്ഷമായ ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് ക്രൂരത പുറത്തറിഞ്ഞത്. പ്രദേശവാസികളുടെ കുടിവെള്ളം മുട്ടിച്ച സംഭവം നാട്ടുകാരിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.