03/08/2026
[fontresizer_tawhidurrahmandear_widget]

നെല്ലിയാമ്പതി ചുരത്തിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

 നെല്ലിയാമ്പതി ചുരത്തിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

നെല്ലിയാമ്പതി: പാലക്കാട് നെല്ലിയാമ്പതി ചുരത്തിൽ കെഎസ്ആർടിസി ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.

ഇന്ന് രാവിലെ 9.30-ഓടെ പോത്തുണ്ടി ചെക്ക്പോസ്റ്റിന് മുകളിലായിരുന്നു അപകടം. നെല്ലിയാമ്പതിയിൽ നിന്ന് പാലക്കാടേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് താഴ്‌ചയിലേക്ക് മറിയുകയായിരുന്നു. മരത്തിൽ കുടുങ്ങിക്കിടക്കുന്ന ബസ്സിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണാണ് ഒരാൾ മരണപ്പെട്ടത്.

നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിക്കുകയും പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു.

Also read: