20/10/2026
[fontresizer_tawhidurrahmandear_widget]

സ്കൂട്ടറിന് പിന്നിൽ സ്വകാര്യ ബസിടിച്ചു; 12-കാരിക്ക് ദാരുണാന്ത്യം

 സ്കൂട്ടറിന് പിന്നിൽ സ്വകാര്യ ബസിടിച്ചു; 12-കാരിക്ക് ദാരുണാന്ത്യം

പാലക്കാട്: ഒറ്റപ്പാലത്ത് സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് 12-കാരി മരിച്ചു. ലക്കിടി കൂട്ടുപാതയ്ക്ക് സമീപം രാവിലെ 9.45ഓടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. പത്തിരിപ്പാല സ്വദേശി ആസിഫിൻ്റെ മകൾ ഫിയ ഫാത്തിമ ആണ് മരിച്ചത്. പാലക്കാട് നിന്ന് ഒറ്റപ്പാലം ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്, ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പിന്നിൽ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ ബസിനടിയിൽപ്പെടുകയും, ബസ് സ്കൂട്ടറിനെ ഏറെ ദൂരം റോഡിലൂടെ വലിച്ചിഴക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അപകടസ്ഥലത്തുവെച്ചുതന്നെ കുട്ടി മരണപ്പെട്ടു.

അപകടത്തിൽ സ്കൂട്ടറിലുണ്ടായിരുന്ന ആസിഫ്, സുമയ്യ എന്നിവരുൾപ്പെടെ നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ഉടൻതന്നെ കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ നില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Also read: