21/07/2026
[fontresizer_tawhidurrahmandear_widget]

‘മോദിയില്ല’, ഖാംനഇയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യൻ സംഘം; കേന്ദ്രമന്ത്രി പബിത്ര മാർഗരിറ്റയും ബിഹാർ ഗവർണറും ഇറാനിലേക്ക്

 ‘മോദിയില്ല’, ഖാംനഇയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യൻ സംഘം; കേന്ദ്രമന്ത്രി പബിത്ര മാർഗരിറ്റയും ബിഹാർ ഗവർണറും ഇറാനിലേക്ക്

ന്യൂഡൽഹി: ഇറാൻ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖാംനഇയുടെ സംസ്‌കാര ചടങ്ങുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഉന്നതതല സംഘം പങ്കെടുക്കും. ജൂലൈ നാല് മുതൽ ജൂലൈ ഒൻപത് വരെ ഇറാനിലെ വിവിധ നഗരങ്ങളിലായി നടക്കുന്ന സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിറ്റ, ബിഹാർ ഗവർണർ ലെഫ്റ്റനന്റ് ജനറൽ സയ്യിദ് അതാ ഹസ്‌നൈൻ എന്നിവരുൾപ്പെടുന്ന പ്രത്യേക ഔദ്യോഗിക സംഘമാണ് യാത്ര തിരിക്കുന്നത്.

ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, രാജ്യത്തിന്റെ പരമോന്നത നേതാവിന്റെ വിയോഗത്തിൽ ഇന്ത്യയുടെ ഔദ്യോഗികമായ അനുശോചനവും ഐക്യദാർഢ്യവും ഇറാൻ ഭരണകൂടത്തെയും ജനങ്ങളെയും നേരിട്ടറിയിക്കുന്നതിനാണ് കേന്ദ്ര സർക്കാർ ഈ പ്രതിനിധി സംഘത്തെ നിയോഗിച്ചിരിക്കുന്നത്. ഖാംനഇയുടെ നിര്യാണത്തിൽ ഇന്ത്യൻ നേതൃത്വം നേരത്തെ തന്നെ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം അറിയിക്കുകയും ചെയ്തിരുന്നു.

ഇന്ത്യയും ഇറാനും തമ്മിൽ കാലങ്ങളായി നിലനിൽക്കുന്ന ശക്തമായ നയതന്ത്ര, വാണിജ്യ, സാംസ്കാരിക ബന്ധങ്ങളുടെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ടാണ് ഇത്തരമൊരു ഉന്നതതല സംഘത്തെ അയക്കാൻ ഇന്ത്യ തീരുമാനിച്ചത്. ഇറാനിലെത്തുന്ന ഇന്ത്യൻ സംഘം ജൂലൈ നാലിന് തലസ്ഥാനമായ തെഹ്‌റാനിൽ നടക്കുന്ന കേന്ദ്രീകൃത ഔദ്യോഗിക അനുശോചന ചടങ്ങുകളിൽ പങ്കെടുക്കുകയും ഇന്ത്യൻ സർക്കാരിന്റെ സന്ദേശം നേരിട്ട് കൈമാറുകയും ചെയ്യും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി രാഷ്ട്രത്തലവന്മാരും നയതന്ത്ര പ്രതിനിധികളും ലക്ഷക്കണക്കിന് ആളുകളും പങ്കെടുക്കുന്ന ഈ വലിയ ചടങ്ങിലാണ് പബിത്ര മാർഗരിറ്റയുടെയും ബിഹാർ ഗവർണറുടെയും നേതൃത്വത്തിലുള്ള ഈ പ്രതിനിധി സംഘം ഇന്ത്യയെ പ്രതിനിധീകരിച്ച് സാന്നിധ്യമറിയിക്കുന്നത്. ഒരാഴ്ച നീളുന്ന ഔദ്യോഗിക ചടങ്ങുകൾക്കൊടുവിൽ ജൂലൈ ഒൻപതിന് അദ്ദേഹത്തിന്റെ ജന്മനാടായ മഷ്ഹദിലായിരിക്കും ഖാംനഇയുടെ ഖബറടക്കം നടക്കുക.

Also read: