23/06/2026
[fontresizer_tawhidurrahmandear_widget]

‘അമേരിക്കയെ വിശ്വസിക്കുന്നില്ല, ഹോർമുസ് കടലിടുക്ക് ഇനി ഇറാൻ നിയന്ത്രിക്കും, യുദ്ധത്തിന് മുമ്പുള്ള അവസ്ഥയിലേക്ക് മടങ്ങില്ല’: ബാഗർ ഖാലിബാഫ്

 ‘അമേരിക്കയെ വിശ്വസിക്കുന്നില്ല, ഹോർമുസ് കടലിടുക്ക് ഇനി ഇറാൻ നിയന്ത്രിക്കും, യുദ്ധത്തിന് മുമ്പുള്ള അവസ്ഥയിലേക്ക് മടങ്ങില്ല’: ബാഗർ ഖാലിബാഫ്

ബാഗർ ഖാലിബാഫ്

ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് ഇനിയൊരിക്കലും യുദ്ധത്തിന് മുമ്പുള്ള അവസ്ഥയിലേക്ക് മടങ്ങി പോവില്ലെന്ന് ഇറാൻ സ്‌പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ്. അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി ഇറാനായിരിക്കും ഭരണം നടത്തുകയെന്നും അദ്ദേഹം പറഞ്ഞു.

സ്വിറ്റ്സർലാൻഡിൽ വെച്ച് യു.എസുമായി നടത്തിയ ചർച്ചകൾക്ക് ശേഷം തിരിച്ചെത്തിയതോടെയായിരുന്നു അദ്ദേഹത്തിൻ്റെ പരാമർശം. ‘ഹോർമുസ് കടലിടുക്കിൻ്റെ ഭരണം യുദ്ധത്തിന് മുമ്പുള്ള അവസ്ഥയിലേക്ക് ഒരിക്കലും തിരിച്ച് പോവില്ലെന്ന് എല്ലാവരും അറിയണം. തീർച്ചയായും അന്താരാഷ്ട്ര നിയന്ത്രണങ്ങൾ പാലിക്കപ്പെടും, പക്ഷേ ഹോർമുസ് കടലിടുക്ക് ഇറാൻ നിയന്ത്രിക്കും,’ ഇറാനിയൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

പരമോന്നത നേതാവ് മൊജ്‌തബ ഖാംനഇയുടെ നേതൃത്വത്തിൽ നാം ഐക്യത്തോടെ തുടരണമെന്നും അദ്ദേഹത്തിൻ്റെ വാക്കും നിർദേശങ്ങളും അന്തിമമാണെന്ന് തിരിച്ചറിയണമെന്നും ഖാലിബാഫ് രാജ്യത്തോടായി പറഞ്ഞു. യു.എസുമായി സ്വിറ്റ്‌സർലാന്റിൽ നടന്ന ചർച്ചയെ ഒരു പോരാട്ട രീതിയെന്നും പോരാട്ടത്തിൻ്റെ തുടർച്ചയെന്നുമാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

‘യുദ്ധകളത്തിൻ്റെ നേരിട്ടുള്ള തുടർച്ചയായിരുന്നു ഞങ്ങളുടെ സ്വിറ്റ്സർലാൻഡ് യാത്ര. നമ്മുടെ സായുധ സേന ബഹുമാനത്തോടെയും ശക്തിയോടെയും ധൈര്യത്തോടെയും മികച്ച വിജയം നേടി. അടുത്ത ഘട്ടം നമ്മൾ കൊണ്ട് പോയത് ചർച്ചയിലൂടെയാണ്, അദ്ദേഹം പറഞ്ഞു.

ഇറാന്റെ സമീപനം കഠിന ശക്തിയും മൃദുശക്തിയും സംയോജിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.എസ് നാവിക സേനാ ഉപരോധം നീക്കിയതും പ്രധാനപ്പെട്ട ഇളവുകൾ ഇറാൻ നേടിയതും സൈനിക ശക്തിയുടെ പിന്തുണയുള്ള നയതന്ത്രത്തിലൂടെയാണെന്നും ഖാലിബാഫ് പറഞ്ഞു. സൈനിക മാർഗങ്ങളിലൂടെ മാത്രമായിരുന്നുവെങ്കിൽ ചെലവേറിയതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘യുദ്ധം അവസാനിപ്പിക്കുകയും ഉപരോധം നീക്കുകയും ചെയ്തത് സംഭാഷണങ്ങളിലൂടെയാണ്. അതൊരു പോരാട്ട രീതിയെന്ന നിലയിലും യുദ്ധക്കളത്തിന്റെ ശക്തിയെ ആശ്രയിച്ചുകൊണ്ടുമാണ്,’ ഖാലിബാഫ് പറഞ്ഞു. ഇറാൻ അമേരിക്കയെ വിശ്വസിക്കുന്നില്ലെന്നും ഇറാനിയൻ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി കരാറിൽ ശക്തമായ സുരക്ഷാ സംവിധാനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ അവിശ്വാസം മൂലം തന്നെയാണ് ഒപ്പുവെച്ച ഉടൻ തന്നെ യുഎസ് കൃത്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്ന നിർദിഷ്ട വ്യവസ്ഥകൾ ഉൾപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. ലെബനൻ്റെ പ്രാദേശിക സമഗ്രതയും പരമാധികാരവും ഉറപ്പാക്കാൻ ഇറാൻ തുടർന്നും പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Also read: