19/06/2026
[fontresizer_tawhidurrahmandear_widget]

‘ട്രംപിന്റെ കരാറിന് ഞങ്ങൾ ബാധ്യസ്ഥരല്ല, ഇതിൽ കക്ഷികളല്ല; ഹിസ്ബുല്ലയെ തകർക്കുന്നതിൽ കുറഞ്ഞ ഒന്നിനും തൃപ്തിപ്പെടില്ല’- ഇസ്രയേൽ മന്ത്രിമാർ

 ‘ട്രംപിന്റെ കരാറിന് ഞങ്ങൾ ബാധ്യസ്ഥരല്ല, ഇതിൽ കക്ഷികളല്ല; ഹിസ്ബുല്ലയെ തകർക്കുന്നതിൽ കുറഞ്ഞ ഒന്നിനും തൃപ്തിപ്പെടില്ല’- ഇസ്രയേൽ മന്ത്രിമാർ

തെൽ അവീവ്: അമേരിക്കയും ഇറാനും തമ്മിൽ വെള്ളിയാഴ്ച ഒപ്പുവെക്കാനിരിക്കുന്ന ഇടക്കാല സമാധാന കരാറിനെ തള്ളിപ്പറഞ്ഞ് ഇസ്രയേൽ രംഗത്ത്. ഈ കരാറിന്മേൽ തങ്ങൾ ബാധ്യസ്ഥരല്ലെന്നും ലെബനനിൽ പിടിച്ചെടുത്ത ഭൂമിയിൽ നിന്ന് രാജ്യം പിന്മാറില്ലെന്നും ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് വ്യക്തമാക്കി. ലെബനൻ, സിറിയ, ഗസ്സ മുനമ്പ് എന്നിവിടങ്ങളിൽ കൈവശം വച്ചിരിക്കുന്ന സ്ഥലങ്ങളിൽ ‘അനിശ്ചിതമായി’ തുടരാനാണ് പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലെബനനിലെ ആക്രമണങ്ങളുടെ പേരിൽ ഇറാൻ തിരിച്ചടിച്ചാൽ ശക്തമായി നേരിടുമെന്നും കാറ്റ്സ് ഭീഷണിപ്പെടുത്തി.

മധ്യപൂർവദേശ യുദ്ധം അവസാനിപ്പിക്കാനുള്ള ഈ നീക്കത്തെ തീവ്ര വലതുപക്ഷ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിറും ശക്തമായി അപലപിച്ചു. “ട്രംപിന്റെ കരാർ ഞങ്ങളെ ബന്ധിപ്പിക്കുന്നില്ല, ഇതിൽ ഞങ്ങൾ കക്ഷികളല്ല. ഇത് ഞങ്ങളുടെ സുരക്ഷ സംരക്ഷിക്കുന്നില്ല,” എന്ന് അദ്ദേഹം പറഞ്ഞു. ഹിസ്ബുല്ലയെ തകർക്കുന്നതിൽ കുറഞ്ഞ ഒന്നിനും തൃപ്തിപ്പെടില്ലെന്നും സൈന്യം പിടിച്ചെടുത്ത ഒരു ഇഞ്ച് പ്രദേശത്തുനിന്നും പിന്മാറില്ലെന്നും ബെൻ ഗ്വിർ വ്യക്തമാക്കി. കഴിഞ്ഞ രണ്ടര വർഷത്തിനിടെ ഗസ്സ, ലെബനൻ, സിറിയ എന്നിവിടങ്ങളിലായി ഏതാണ്ട് 1,000 ചതുരശ്ര കിലോമീറ്റർ പ്രദേശത്തിന്റെ നിയന്ത്രണമാണ് ഇസ്രയേൽ ഏറ്റെടുത്തിട്ടുള്ളത്.

Also read: