19/06/2026
[fontresizer_tawhidurrahmandear_widget]

അമേരിക്ക- ഇറാന്‍ സമാധാന കരാര്‍ പ്രഖ്യാപിച്ചു; സൈനിക നടപടികള്‍ അവസാനിപ്പിച്ചു; ഒപ്പുവെക്കൽ 19-ന്

 അമേരിക്ക- ഇറാന്‍ സമാധാന കരാര്‍ പ്രഖ്യാപിച്ചു; സൈനിക നടപടികള്‍ അവസാനിപ്പിച്ചു; ഒപ്പുവെക്കൽ 19-ന്

വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിൽ ചരിത്രപരമായ സമാധാന കരാറിലെത്തിയതായി പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അറിയിച്ചു. ലബനൻ ഉൾപ്പെടെയുള്ള എല്ലാ യുദ്ധമുഖങ്ങളിലും സൈനിക നടപടികൾ ഉടനടി സ്ഥിരമായി അവസാനിപ്പിക്കാൻ ഇരുപക്ഷവും സമ്മതിച്ചിട്ടുണ്ട്. ജൂൺ 19-ന് സ്വിറ്റ്സർലൻഡിൽ വെച്ചാണ് കരാറിന്റെ ഔദ്യോഗിക ഒപ്പുവെക്കൽ ചടങ്ങ് നടക്കുക. അന്തിമ രൂപരേഖ തയ്യാറാക്കാനായുള്ള നിർണായക മധ്യസ്ഥ ചർച്ചകൾ ഈ ആഴ്ച നടക്കും. ചർച്ചകൾക്ക് പിന്തുണ നൽകിയ ഖത്തർ, സൗദി അറേബ്യ, തുർക്കി എന്നീ രാജ്യങ്ങൾക്ക് ഷെഹ്ബാസ് ഷെരീഫ് നന്ദി അറിയിച്ചു.

ഇറാനുമായുള്ള സമാധാന കരാർ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ആഗോള എണ്ണക്കടത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്ക് യാതൊരുവിധ നികുതികളും ഈടാക്കാതെ പൂർണമായി തുറന്നു കൊടുക്കാൻ ട്രംപ് ഉത്തരവിട്ടു. അതേസമയം, സമാധാന കരാർ പൂർത്തിയായതായും യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക നിർബന്ധിതരായെന്നും ഇറാൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.

Also read: