26/07/2026
[fontresizer_tawhidurrahmandear_widget]

‘പ്രധാന്റെ രാജി വൈകിപ്പിച്ചത് രാഷ്ട്രീയ കുതന്ത്രം?’; പ്രതിഷേധങ്ങളുടെ ആദ്യദിനം തന്നെ രാജിസന്നദ്ധത അറിയിച്ചിരുന്നതായി ബിജെപി നേതാവ്

 ‘പ്രധാന്റെ രാജി വൈകിപ്പിച്ചത് രാഷ്ട്രീയ കുതന്ത്രം?’; പ്രതിഷേധങ്ങളുടെ ആദ്യദിനം തന്നെ രാജിസന്നദ്ധത അറിയിച്ചിരുന്നതായി ബിജെപി നേതാവ്

ന്യൂഡൽഹി: വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ ആദ്യദിനം തന്നെ വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിസന്നദ്ധത അറിയിച്ചിരുന്നതായി ബി.ജെ.പി നേതാവും മധ്യപ്രദേശ് മന്ത്രിയുമായ കൈലാഷ് വിജയ് വർഗീയ. ഡൽഹി ജന്തർ മന്തറിൽ പ്രക്ഷോഭം ആരംഭിച്ച ദിവസം തന്നെ, പാർട്ടി ആവശ്യപ്പെടുകയാണെങ്കിൽ രാജി നൽകാൻ തയ്യാറാണെന്ന് പ്രധാൻ ബി.ജെ.പി ദേശീയ അധ്യക്ഷനെ അറിയിച്ചിരുന്നുവെന്ന് ഇന്ദോറിൽ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം വെളിപ്പെടുത്തി. വിഷയത്തിൽ അന്തിമ തീരുമാനം എടുക്കുന്നത് വരെ രാജി സമർപ്പിക്കേണ്ടതില്ലെന്നും ഇതേക്കുറിച്ച് ആരോടും സംസാരിക്കേണ്ടതില്ലെന്നും പാർട്ടി അധ്യക്ഷൻ അദ്ദേഹത്തിന് നിർദ്ദേശം നൽകുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് സാഹചര്യം മാറുകയും രാജി ആവശ്യമാണെന്ന് പാർട്ടി തീരുമാനിക്കുകയും ചെയ്തപ്പോൾ പ്രധാൻ ഉടനടി സ്ഥാനം ഒഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ പ്രധാന്റെ രാജി നീട്ടിവെക്കുന്നതിലൂടെ സമരക്കാരുടെ ആവശ്യം കൂടുതൽ അതിലേക്ക് മാത്രം കേന്ദ്രീകൃതമാവുകയും രാജിയിലൂടെ പരിഹരിക്കാം എന്നതിലേക്ക് സർക്കാർ എത്തിച്ചേരുകയുമായിരുന്നുവെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തു. ഇതോടെ വിദ്യാർത്ഥികൾ സമരം അവസാനിപ്പിക്കുമെന്നും അധികൃതർ കണക്കാക്കിയിരുന്നു. ഇതിനുശേഷം സമൂഹമാധ്യമങ്ങളിൽ എഥനോൾ ചേർത്ത പെട്രോളിന് നേരെ പ്രതിഷേധിക്കാൻ ആഹ്വാനം ചെയ്യുന്നുണ്ട്. ഇതിന് ആരാണ് നേതൃത്വം നൽകുന്നതെന്ന കാര്യത്തിൽ വ്യക്തതയില്ല.

അർപ്പണബോധത്തോടും സത്യസന്ധതയോടും കൂടിയാണ് ധർമ്മേന്ദ്ര പ്രധാൻ ചുമതലകൾ നിർവ്വഹിച്ചതെന്ന് വിജയ് വർഗീയ അവകാശപ്പെട്ടു. അദ്ദേഹത്തിന്റെ രാജിയിലൂടെ രാജ്യത്ത് അശാന്തി പടർത്താൻ ശ്രമിച്ച വിദേശശക്തികളുടെ ഗൂഢാലോചന തകർക്കാൻ കഴിഞ്ഞതായും ആരോപിച്ചു. ബംഗ്ലാദേശിലും ശ്രീലങ്കയിലും ഉണ്ടായതുപോലെ ഇന്ത്യയിലും അക്രമങ്ങൾ അഴിച്ചുവിട്ട് രാജ്യത്തെ അസ്ഥിരപ്പെടുത്താനാണ് ചില ശക്തികൾ ശ്രമിച്ചതെന്നും അതിന് തടയിടാൻ ഈ രാജിക്ക് സാധിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു. നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെയും സിജെപി നടത്തിവന്ന 36 ദിവസം നീണ്ട ശക്തമായ പ്രക്ഷോഭത്തിനൊടുവിലാണ് പ്രധാൻ രാജിവെച്ചത്. ധർമ്മേന്ദ്ര പ്രധാന്റെ രാജിയെത്തുടർന്ന് കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല നൽകിയിട്ടുണ്ട്.

Also read: