‘ആശുപത്രി മാറ്റം വൈകിക്കുന്നു, മരിച്ചാൽ നിങ്ങളായിരിക്കും ഉത്തരവാദി’; പോലീസുകാരുമായും ജീവനക്കാരുമായും തർക്കിച്ച് വാങ്ചുക്
ന്യൂഡൽഹി: ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ഗുഡ്കാവിലെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റാൻ വെകിച്ചുവെന്നും തന്നെ മണിക്കൂറുകളോളം സഫ്ദർജംഗ് ആശുപത്രിയിൽ തടഞ്ഞുവെച്ചുവെന്നും സോനം വാങ്ചുക്ക്. ‘നിങ്ങൾ എന്നെ ഉപദ്രവിക്കുകയാണ്. മാനസിക ബുദ്ധിമുട്ടുകൾ കാരണം ഞാൻ മരിച്ചാൽ അതിന്റെ ഉത്തരവാദിത്വം നിങ്ങൾക്കായിരിക്കും’ യൂട്യൂബ് അക്കൗണ്ടിൽ പങ്കുവെച്ച വീഡിയോയിൽ അദ്ദേഹം ആരോപിച്ചു. ആശുപത്രിയിൽ നിന്ന് പുറത്തുപോകാൻ തന്നെ അനുവദിക്കുന്നില്ലെന്നായിരുന്നു വാങ്ചോക്കിന്റെ ആരോപണം. ഈ വീഡിയോയിൽ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരോട് തർക്കിന്നതും കാണാം.
എന്നാൽ ഞങ്ങൾ നിങ്ങളെ ഉപദ്രവിക്കുന്നില്ലെന്ന് പോലീസുകാർ മറുപടി നൽകുന്നതും വീഡിയോയിലുണ്ട്. തുടർന്ന് പോലീസുകാർ മോശമായി പെരുമാറുന്നുവെന്ന് വാങ്ചുക്കിന്റെ ഭാര്യ ഗീതാജ്ഞലി അങ്മോ ആരോപിക്കുന്നതും കേൾക്കാം. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഹൈക്കോടതി ഉത്തരവിറങ്ങിയിട്ടും ആശുപത്രി അധികൃതർ ഏഴു മണിവരെ വൈകിപ്പിച്ചെന്നും വാങ്ചുക്ക് ആരോപിച്ചു. എന്നാൽ മാധ്യമങ്ങളിൽ വന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ ഉടൻ ആശുപത്രി വിടണമെന്ന് വാങ്ചുക്ക് വാശിപിടിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഹൈക്കോടതിയുടെ രേഖാ മൂലമുള്ള ഉത്തരവ് ലഭിച്ചയുടൻ അദ്ദേഹത്തെ മേദാന്ത ആശുപത്രിയിലെ ഡോക്ടർമാരുടെ സംഘത്തിന് കൈമാറിയതായും ആശുപത്രി അധികൃതർ കൂട്ടിച്ചേർത്തു.