21/07/2026
[fontresizer_tawhidurrahmandear_widget]

‘ജമാ മസ്ജിദില്‍ ഹനുമാന്‍ ചാലിസ ചൊല്ലാന്‍ കഴിയുമോ? വോട്ടിനായി കോണ്‍ഗ്രസ് ക്ഷേത്രപ്പടികളില്‍വരെ നമസ്‌കരിക്കാന്‍ അനുവാദം നല്‍കിയിരുന്നു’; വീണ്ടും വിവാദ പ്രസ്താവനയുമായി യോഗി ആദിത്യനാഥ്

 ‘ജമാ മസ്ജിദില്‍ ഹനുമാന്‍ ചാലിസ ചൊല്ലാന്‍ കഴിയുമോ? വോട്ടിനായി കോണ്‍ഗ്രസ് ക്ഷേത്രപ്പടികളില്‍വരെ നമസ്‌കരിക്കാന്‍ അനുവാദം നല്‍കിയിരുന്നു’; വീണ്ടും വിവാദ പ്രസ്താവനയുമായി യോഗി ആദിത്യനാഥ്

അയോധ്യ: കോണ്‍ഗ്രസിനെതിരെ ഗുരുതര ആരോപണവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുന്‍പ് വോട്ടിനായി കോണ്‍ഗ്രസ് അയോധ്യയിലെ ഹനുമാന്‍ഗഢി ക്ഷേത്രത്തിന്റെ പടികളില്‍ നിന്ന് വരെ നമസ്‌കരിക്കാന്‍ അനുവദിച്ചിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. എന്നാല്‍ ജമാ മസ്ജിദില്‍ കയറി ഹനുമാന്‍ ചാലിസ ചൊല്ലാന്‍ കഴിയുമോ എന്നും ചോദിച്ചു. സമൂഹമാധ്യമങ്ങളില്‍ അടക്കം യോഗിയുടെ ഈ പരാമര്‍ശങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് നിരവധിപേരാണ് രംഗത്തെത്തിയത്. അയോധ്യ സന്ദര്‍ശനത്തിനിടെയാണ് അദ്ദേഹം ഈ പ്രസ്താവനകള്‍ നടത്തിയത്.

മുമ്പ് അധികാരത്തിലിരുന്ന സര്‍ക്കാരുകള്‍ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായി അയോധ്യയില്‍ ചെയ്തത് വലിയ പാപമായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോണ്‍ഗ്രസിനോ സമാജ്‌വാദി പാര്‍ട്ടിക്കോ പള്ളികളില്‍ ഹനുമാന്‍ ചാലിസ ചൊല്ലാന്‍ അനുമതി നല്‍കാന്‍ കഴിയുമോ എന്നും അദ്ദേഹം ആരാഞ്ഞു.

മുന്‍ സര്‍ക്കാരുകളുടെ കാലത്ത് സരയൂ നദിയുടെ സാമീപ്യമുണ്ടായിട്ടും അയോധ്യ വല്ലാതെ അവഗണിക്കപ്പെട്ടിരുന്നുവെന്നും കുടിവെള്ളമോ റോഡോ വൈദ്യുതിയോ ഇല്ലാതെ പ്രദേശം മുഴുവന്‍ അഴുക്കുചാലുകളാല്‍ നിറഞ്ഞിരിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.

അക്കാലത്ത് ഭക്തര്‍ക്ക് അയോധ്യയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലായിരുന്നു. വിശ്വാസത്തെയും സംസ്‌കാരത്തെയും കുറിച്ച് ഇപ്പോള്‍ സംസാരിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി അധികാരത്തില്‍ വന്നതിനു ശേഷം അയോധ്യയില്‍ 432 കോടിയിലധികം രൂപയുടെ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിച്ചതായും അദ്ദേഹം അവകാശപ്പെട്ടു. എന്നാല്‍ അയോധ്യയിലെ സാമ്പത്തിക തട്ടിപ്പിനെ ബാലന്‍സ് ചെയ്യാനാണ് യോഗി സര്‍ക്കാര്‍ ഇത്തരം പ്രസ്താവനകള്‍ കൊണ്ട് ശ്രമിക്കുന്നതെന്ന് നെറ്റിസണ്‍സ് വിമര്‍ശിച്ചു.

Also read: