02/09/2026
[fontresizer_tawhidurrahmandear_widget]

”സോറി.. ഞാൻ ഇത്തിരി നെർവസ് ആണ്!”; ‘വന്ദേമാതരം’ തപ്പിത്തടഞ്ഞ് വിയർത്ത് പാടി ബിജെപി നേതാവ്-ചാനൽ അവതാരകയുടെ ചോദ്യത്തിൽ കുഴങ്ങി | Shehzad Poonawalla Vande Mataram Video NDTV

 ”സോറി.. ഞാൻ ഇത്തിരി നെർവസ് ആണ്!”; ‘വന്ദേമാതരം’ തപ്പിത്തടഞ്ഞ് വിയർത്ത് പാടി ബിജെപി നേതാവ്-ചാനൽ അവതാരകയുടെ ചോദ്യത്തിൽ കുഴങ്ങി | Shehzad Poonawalla Vande Mataram Video NDTV

ന്യൂഡൽഹി: ‘വന്ദേമാതരത്തി’ലെ ആറ് ചരണങ്ങളും തനിക്ക് പൂർണമായി മനഃപാഠമാണെന്ന് അവകാശപ്പെട്ട ബിജെപി മുൻ ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവാല ലൈവ് ചാനൽ ചർച്ചയിൽ ചൊല്ലാൻ ആവശ്യപ്പെട്ടതോടെ വിയർത്തു(Shehzad Poonawalla Vande Mataram Video NDTV). എൻഡിടിവി സംഘടിപ്പിച്ച പ്രൈം ടൈം ചർച്ചയ്ക്കിടെയായിരുന്നു സംഭവം. വന്ദേമാതരവുമായി ബന്ധപ്പെട്ട ചർച്ചയിൽ, ചില മുസ്ലിംകൾക്ക് ഇതിന്റെ ആദ്യ ഭാഗങ്ങൾ ചൊല്ലാൻ പോലും ബുദ്ധിമുട്ടുണ്ടെന്ന് ആരോപിച്ച പൂനാവാല, തനിക്ക് ഇതിലെ മുഴുവൻ വരികളും കാണാതെ അറിയാമെന്ന് അവകാശപ്പെടുകയായിരുന്നു.

എന്നാൽ, ചർച്ച നയിച്ച അവതാരക വരികൾ ചൊല്ലിക്കേൾപ്പിക്കാൻ ആവശ്യപ്പെട്ടതോടെ ബിജെപി വക്താവ് പതറി. വരികൾ കൃത്യമായി ഓർത്തെടുക്കാനാവാതെ തപ്പിത്തടഞ്ഞ അദ്ദേഹം, താൻ ഇപ്പോൾ അൽപം പരിഭ്രമത്തിലാണെന്ന് പറഞ്ഞ് ഒഴികഴിവ് കണ്ടെത്താൻ ശ്രമിച്ചു. വരികൾ ഈണത്തിൽ പാടാൻ എളുപ്പമാണെന്നും എന്നാൽ ചൊല്ലാൻ കുറച്ചു പ്രയാസമാണെന്നും വ്യക്തമാക്കിയ പൂനാവാല, വരികൾ ചൊല്ലുന്നതിന് പകരം അതിന്റെ അർഥം വിശദീകരിക്കാൻ ശ്രമിച്ച് വിഷയം മാറ്റുകയായിരുന്നു(Shehzad Poonawalla Vande Mataram Video NDTV).

വന്ദേമാതരത്തിൽ ഇസ്ലാം വിരുദ്ധമായി ഒന്നുമില്ലെന്നും മാതൃരാജ്യത്തെ പുകഴ്ത്തുക മാത്രമാണ് ഇതിലൂടെ ചെയ്യുന്നതെന്നും അദ്ദേഹം തുടർന്ന് വാദിച്ചു. എന്നാൽ, വരികൾ പൂർണമായി അറിയാമെന്ന് വീമ്പിളക്കിയ ശേഷം ലൈവ് പരിപാടിയിൽ ചൊല്ലാൻ കഷ്ടപ്പെട്ട് ബിജെപി നേതാവ് കുഴങ്ങിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇതിനകം വൈറലായിട്ടുണ്ട്(Shehzad Poonawalla Vande Mataram Video NDTV).

പൂനാവാലയുടെ രാജിയില്‍ അനിശ്ചിതത്വം | Shehzad Poonawalla Vande Mataram Video NDTV)

അതേസമയം, അടുത്തിടെയാണ് ബിജെപി വക്താവ് പദവിയില്‍നിന്ന് ഷെഹ്‌സാദ് രാജി നല്‍കിയത്. ആദ്യം നല്‍കിയ രാജി പാര്‍ട്ടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് വീണ്ടും രാജിക്കത്ത് സമര്‍പ്പിക്കുകയായിരുന്നു. എന്നാല്‍, ഇക്കാര്യത്തിലും ബിജെപി നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല എന്നാണു വിവരം.

ബിജെപിയിൽനിന്ന് രാജിവച്ചതിനു പിന്നിൽ സാമ്പത്തികവും വ്യക്തിപരവുമായ കാരണങ്ങളെന്നാണ് ഷെഹ്‌സാദ് പൂനാവാല വ്യക്തമാക്കിയത്. ബിജെപി അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ വക്താക്കൾക്കു ശമ്പളം നൽകുന്നില്ലെന്നും ജീവിതച്ചെലവുകളുമായി മുന്നോട്ടുപോകാൻ ബുദ്ധിമുട്ടായതിനാലാണ് സംഘടനയിൽ നിന്ന് രാജിവച്ചതെന്നും എൻഡിടിവിക്കു നൽകിയ അഭിമുഖത്തിൽ അദ്ദേഹം തുറന്നുപറഞ്ഞു.

“എനിക്ക് വാടക കൊടുക്കണം. ഞാൻ ബിജെപിയിൽനിന്നാണെന്നു പറഞ്ഞാൽ എന്റെ വീട്ടുടമ വാടക ഒഴിവാക്കി തരില്ല. അദ്ദേഹം എല്ലാ ഒന്നാം തീയതിയും വാടക ചോദിക്കും. രാഷ്ട്രീയ പാർട്ടികൾ പ്രവർത്തകർക്കു പണം തരുന്നില്ല” – പൂനാവാല വ്യക്തമാക്കി. അതേസമയം, ബിജെപിയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീക്ഷണങ്ങളോടുമുള്ള പ്രതിബദ്ധത ഇനിയും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read: