06/09/2026
[fontresizer_tawhidurrahmandear_widget]

മോശമായി നോക്കിയെന്ന് പെൺകുട്ടിയുടെ പരാതി; പൊലീസ് വീട്ടിലെത്തിയപ്പോൾ 53-കാരൻ മരിച്ച നിലയിൽ, തലയിൽ മുറിവ്

 മോശമായി നോക്കിയെന്ന് പെൺകുട്ടിയുടെ പരാതി; പൊലീസ് വീട്ടിലെത്തിയപ്പോൾ 53-കാരൻ മരിച്ച നിലയിൽ, തലയിൽ മുറിവ്

ആലപ്പുഴ: തണ്ണീർമുക്കത്ത് മധ്യവയസ്കനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തണ്ണീർമുക്കം പഞ്ചായത്ത് 14-ാം വാർഡ് വേലിക്കകത്ത് സന്തോഷ് (53) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് സംഭവം. സന്തോഷിന്റെ തലയിലും മുഖത്തും മുറിവേറ്റ പാടുകളുണ്ട്. വാതിൽ തുറന്ന നിലയിലായിരുന്ന വീടിന് സമീപത്തുനിന്ന് മുളക്കഷ്ണവും കണ്ടെടുത്തിട്ടുണ്ട്.

മോശമായി നോക്കിയെന്ന പെൺകുട്ടിയുടെ പരാതിയെ തുടർന്ന് കഴിഞ്ഞ ദിവസം മുഹമ്മ പൊലീസ് സന്തോഷിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നെങ്കിലും എത്തിയിരുന്നില്ല. തുടർന്ന് രാവിലെ അന്വേഷിച്ചെത്തിയപ്പോഴാണ് പൊലീസുകാർ മൃതദേഹം കാണുന്നത്. കുടുംബവുമായി പിണങ്ങി ഒറ്റയ്ക്കായിരുന്നു സന്തോഷിന്റെ താമസം.

Also read: