10/06/2026
[fontresizer_tawhidurrahmandear_widget]

വെള്ളാപ്പള്ളി പങ്കെടുക്കുന്ന പരിപാടിയിൽ നിന്ന് മന്ത്രിമാരായ ചെന്നിത്തലയും എം. ലിജുവും പിന്മാറി; ചടങ്ങ് മാറ്റി

 വെള്ളാപ്പള്ളി പങ്കെടുക്കുന്ന പരിപാടിയിൽ നിന്ന് മന്ത്രിമാരായ ചെന്നിത്തലയും എം. ലിജുവും പിന്മാറി; ചടങ്ങ് മാറ്റി

ആലപ്പുഴ: എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പങ്കെടുക്കുന്ന ചടങ്ങിൽ നിന്ന് മന്ത്രിമാരായ രമേശ് ചെന്നിത്തലയും എം. ലിജുവും പിന്മാറി. വിശാല കെപിസിസി യോഗം നടക്കുന്നതിനാൽ എത്താൻ കഴിയില്ലെന്ന അസൗകര്യം ഇരുവരും അറിയിച്ചതിനെ തുടർന്ന് ഇന്ന് വൈകീട്ട് ആലപ്പുഴയിൽ നടത്താനിരുന്ന പരിപാടി സംഘാടകർ മാറ്റിവെച്ചു. പുതുക്കിയ തീയതി പ്രഖ്യാപിച്ചിട്ടില്ല.

കേരള കൗമുദിയുടെ 115-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ എംഎൽഎമാരെ ആദരിക്കുന്ന ചടങ്ങിലേക്കാണ് മന്ത്രിമാർക്ക് ക്ഷണമുണ്ടായിരുന്നത്. വെള്ളാപ്പള്ളിക്കൊപ്പം മന്ത്രിമാർ വേദി പങ്കിടുന്നതിനെച്ചൊല്ലി നേരത്തെ തന്നെ രാഷ്ട്രീയവിവാദങ്ങൾ ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം മന്ത്രി ബിന്ദു കൃഷ്ണ വെള്ളാപ്പള്ളിയെ സന്ദർശിച്ചതും, ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയും രമേശ് ചെന്നിത്തലയും ഒരേ വേദിയിലെത്തിയതും മുന്നണിക്കുള്ളിൽ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിമാരുടെ പിന്മാറ്റം.

Also read: