30/09/2026
[fontresizer_tawhidurrahmandear_widget]

‘ബീഹാറിലെ മുസ്‌ലിംകൾക്ക് ന്യായമായ രാഷ്ട്രീയ പ്രാതിനിധ്യം വേണം’: പ്രശാന്ത് കിഷോർ

 ‘ബീഹാറിലെ മുസ്‌ലിംകൾക്ക് ന്യായമായ രാഷ്ട്രീയ പ്രാതിനിധ്യം വേണം’: പ്രശാന്ത് കിഷോർ

പട്‌ന: ബീഹാറിലെ മുസ്‌ലിം സമൂഹം ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് പിന്നാലെ പോകുന്നതിന് പകരം അർഹമായ രാഷ്ട്രീയ പ്രാതിനിധ്യത്തിനായി പോരാടണമെന്ന് ജൻ സുരാജ് പാർട്ടി സ്ഥാപകനും മുൻ ജെഡിയു നേതാവുമായ പ്രശാന്ത് കിഷോർ. പട്‌നയിലെ സബ്‌സിബാഗിൽ നടന്ന ന്യൂനപക്ഷ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബങ്കിപ്പൂർ ഉപതെരഞ്ഞെടുപ്പിൽ തനിക്ക് നൽകിയ ശക്തമായ പിന്തുണയ്ക്ക് ന്യൂനപക്ഷ സമൂഹത്തിന് പ്രശാന്ത് കിഷോർ നന്ദി രേഖപ്പെടുത്തി. ജനാധിപത്യ രാഷ്ട്രീയത്തിൽ ന്യൂനപക്ഷങ്ങൾ തങ്ങളുടെ അർഹമായ സ്ഥാനം ഉറപ്പാക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1995 മുതൽ ബിജെപി തുടർച്ചയായി കൈവശം വെച്ചിരുന്ന ബങ്കിപ്പൂർ മണ്ഡലം ന്യൂനപക്ഷ മേഖലയായ സബ്‌സിബാഗിന്റെ പിന്തുണയോടെയാണ് കിഷോർ പിടിച്ചെടുത്തത്.

സ്വന്തം നേതാക്കളെന്ന് അവകാശപ്പെടുന്നവരുടെ സ്വാധീനത്തിന് വഴങ്ങാതെ, എല്ലാ സമൂഹങ്ങളും കുട്ടികളുടെ ഭാവിയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് കിഷോർ ആഹ്വാനം ചെയ്തു. ഏതെങ്കിലും പാർട്ടിയുടെ അനുയായികളായി മാറുന്നതിന് പകരം രാഷ്ടീയത്തിൽ അർഹമായ പങ്കാളിത്തം ഉറപ്പാക്കാനാണ് ന്യൂനപക്ഷങ്ങൾ പോരാടേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ജെഡിയു അധ്യക്ഷൻ നിതീഷ് കുമാറിന്റെ ജന്മസ്ഥലമായ ഭക്തിയാർപൂരിന്റെ പേര് മാറ്റണമെന്ന ചില എൻഡിഎ നേതാക്കളുടെ നിർദേശത്തെയും കിഷോർ രൂക്ഷമായി വിമർശിച്ചു. ബീഹാർ ഇപ്പോൾ ബിജെപി ഭരണത്തിലാണെന്നതിന്റെ വ്യക്തമായ സൂചനയാണിതെന്നും, കാര്യക്ഷമമായ വികസന പ്രവർത്തനങ്ങൾക്ക് പകരം സ്ഥലങ്ങളുടെ പേര് മാറ്റുന്നതിലൂടെയുള്ള വിവാദങ്ങൾ മാത്രമാണ് ഇനി നടക്കുകയെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി നയിക്കുന്നത് നിതീഷ് കുമാറല്ല, മറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണെന്നും അദ്ദേഹം ആരോപിച്ചു.

നേരത്തെ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെയും ഇതിൽ ജെഡിയു പുലർത്തിയ അവ്യക്ത നിലപാടിനെയും ശക്തമായി വിമർശിച്ചതിനെ തുടർന്നാണ് കിഷോറിനെ ജെഡിയുവിൽ നിന്ന് പുറത്താക്കിയത്.

Also read: