19/10/2026
[fontresizer_tawhidurrahmandear_widget]

ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം റൊണാൾഡീന്യോ കൊച്ചിയിൽ; കുത്തിവെപ്പ് സർട്ടിഫിക്കറ്റിനെച്ചൊല്ലി വിമാനത്താവളത്തിൽ ആശയക്കുഴപ്പം

 ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം റൊണാൾഡീന്യോ കൊച്ചിയിൽ; കുത്തിവെപ്പ് സർട്ടിഫിക്കറ്റിനെച്ചൊല്ലി വിമാനത്താവളത്തിൽ ആശയക്കുഴപ്പം

കൊച്ചി: ഇന്ത്യൻ ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്ന ‘റിട്ടേൺ ഓഫ് ദ് ടൈറ്റൻസ്’ മത്സരത്തിൽ പങ്കെടുക്കാനായി ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം റൊണാൾഡീന്യോയും സംഘവും കൊച്ചിയിലെത്തി. ഇന്ന് രാവിലെ 9.55-ന് ദുബൈ വഴിയുള്ള എമിറേറ്റ്സ് വിമാനത്തിലാണ് ആറംഗ സംഘം നെടുമ്പാശ്ശേരി വിമാനത്താവളത്തിലിറങ്ങിയത്. നാളെ വൈകീട്ട് 7.30-ന് കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ബ്രസീൽ-ഇന്ത്യൻ ഫുട്ബോൾ ഇതിഹാസങ്ങൾ മാറ്റുരയ്ക്കുന്ന മത്സരം നടക്കുന്നത്.

അതേസമയം, സംഘത്തിലെ രണ്ടുപേരുടെ യെല്ലോ ഫീവർ പ്രതിരോധ കുത്തിവെപ്പ് സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് വിമാനത്താവളത്തിൽ ചെറിയ രീതിയിൽ ആശയക്കുഴപ്പമുണ്ടായി. യെല്ലോ ഫീവർ ബാധിത രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാണെന്ന ചട്ടപ്രകാരം, സർട്ടിഫിക്കറ്റ് ഇല്ലാത്ത രണ്ടുപേരെ പുറത്തിറങ്ങാൻ ആരോഗ്യവിഭാഗം ആദ്യം അനുവദിച്ചില്ല.

തുടർന്ന്, പ്രതിരോധ കുത്തിവെപ്പ് എടുത്തതിന്റെ ഡിജിറ്റൽ സർട്ടിഫിക്കറ്റ് ഓൺലൈനായി ഡൗൺലോഡ് ചെയ്ത് ആരോഗ്യവിഭാഗത്തിന് സമർപ്പിച്ച ശേഷമാണ് ഇവരുടെ പരിശോധന പൂർത്തിയായത്. തുടർന്ന് രാവിലെ 11.05-ഓടെ റൊണാൾഡീന്യോയും സംഘവും ടെർമിനലിന് പുറത്തേക്ക് വന്നു.

Also read: