19/10/2026
[fontresizer_tawhidurrahmandear_widget]

‘പരാതി പിണറായിയും എം.വി ഗോവിന്ദനും പൂഴ്ത്തിവെച്ചു’; സുരേഷ് ബാബുവിനെതിരായ പീഡന ആരോപണത്തിൽ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്

 ‘പരാതി പിണറായിയും എം.വി ഗോവിന്ദനും പൂഴ്ത്തിവെച്ചു’; സുരേഷ് ബാബുവിനെതിരായ പീഡന ആരോപണത്തിൽ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്

സുരേഷ് ബാബു

പാലക്കാട്: സി.പി.ഐ.എം മുൻ പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെതിരെ യുവതി പീഡന പരാതി നൽകിയെന്ന ആരോപണത്തിൽ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്ത്. പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് എസ്.പിക്കാണ് ഇതുസംബന്ധിച്ച് പരാതി നൽകിയത്. യുവതിയുടെ പരാതി പിണറായിയും എം.വി ഗോവിന്ദനും പൂഴ്ത്തിവെക്കുകയാണെന്ന് പരാതിയിൽ ആരോപിക്കുന്നു. യുവതിക്ക് നീതി ലഭ്യമാക്കാൻ സമഗ്രമായ അന്വേഷണം വേണമെന്ന് പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.വി. സതീഷ് ആവശ്യപ്പെട്ടു.

വ്യക്തിപരമായ കാരണങ്ങളാലാണ് സ്ഥാനമൊഴിയുന്നതെന്നാണ് സുരേഷ് ബാബു അവകാശപ്പെട്ടതെങ്കിലും, വനിതാ അഭിഭാഷകയുടെ പരാതിയെത്തുടർന്നാണ് സി.പി.ഐ.എം വിപുലീകൃത ജില്ലാ കമ്മിറ്റിയോഗത്തിന് ശേഷം അദ്ദേഹത്തെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയതെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. തുടർന്ന് വി. ചെന്താമരാക്ഷനെ പുതിയ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. സുരേഷ് ബാബുവിനെതിരായ നടപടി എം.വി. ഗോവിന്ദൻ തള്ളിയിട്ടുണ്ട്. ഇതിന് പിന്നാലെ കോൺഗ്രസും ബി.ജെ.പിയും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ഇതിനിടെ, സുരേഷ് ബാബുവിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കാൻ നീക്കം നടക്കുന്നതായും വിവരങ്ങളുണ്ട്.

വനിതാ അഭിഭാഷകയുടെ പരാതിയിൽ പൊലീസ് അന്വേഷണം വേണമെന്ന ആവശ്യവുമായി ബി.ജെ.പിയും രംഗത്തെത്തിയിട്ടുണ്ട്. “ഇരയ്ക്കൊപ്പമെന്ന് പറഞ്ഞ് വേട്ടക്കാരന് ഒപ്പം നിൽക്കുന്ന സമീപനമാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ളവർ സ്വീകരിക്കുന്നത്,” എന്ന് പാലക്കാട് ഈസ്റ്റ് ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ കുറ്റപ്പെടുത്തി. പാർട്ടി കോടതിയല്ല വേണ്ടതെന്നും പൊലീസ് അന്വേഷണമാണ് ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

സുരേഷ് ബാബുവിനെതിരെ ലഭിച്ച പരാതി പൊലീസിന് കൈമാറാൻ സി.പി.ഐ.എം തയ്യാറാകണമെന്നും, പാർട്ടി ഓഫീസുകൾ പീഡന കേന്ദ്രങ്ങളായി മാറിയെന്നും അദ്ദേഹം ആരോപിച്ചു. പാലക്കാട് ജില്ലയിൽ പാർട്ടി ഓഫീസിൽ പീഡനം നടക്കുന്നത് ഇത് മൂന്നാം തവണയാണെന്നും, സി.പി.ഐ.എമ്മിന്റെ സൈബർ ആക്രമണങ്ങൾ ഭയന്നായിരിക്കാം യുവതി നേരിട്ട് പൊലീസിൽ പരാതി നൽകാത്തതെന്നും പ്രശാന്ത് ശിവൻ കൂട്ടിച്ചേർത്തു.

Also read: