24/11/2026
[fontresizer_tawhidurrahmandear_widget]

പാലക്കാട് സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് വെടിയേറ്റു; വെടിയുതിർത്തത് സഹപാഠി

 പാലക്കാട് സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് വെടിയേറ്റു; വെടിയുതിർത്തത് സഹപാഠി

പാലക്കാട്: പരുതൂർ ഹൈസ്കൂളിൽ സഹപാഠിയുടെ വെടിയേറ്റ് ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് പരുക്കേറ്റു. ചൊവ്വാഴ്ച രാവിലെ 11.45-ഓടെയായിരുന്നു സംഭവം. വിദ്യാർഥിയുടെ കക്ഷത്താണ് വെടിയേറ്റത്. പരുക്ക് ഗുരുതരമല്ല. പരുക്കേറ്റ കുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുട്ടിയുടെ കൈവശം പഴക്കമുള്ള ചെറിയ നാടൻ തോക്കാണ് ഉണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിന് പിന്നാലെ തോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. വെടിയുതിർത്ത സഹപാഠിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

ഏത് തരത്തിലുള്ള റിവോൾവറാണ് ഉപയോഗിച്ചതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ ബന്ധുക്കളെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. വിഷയത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Also read: