02/03/2026
[fontresizer_tawhidurrahmandear_widget]

‘സ്പീക്കർ എ.എൻ ഷംസീറിന്‍റെ ഫോൺ പരിശോധിക്കണം, ഗൂഢാലോചന അന്വേഷിക്കണം’; ഡിജിപിക്ക് പരാതി നൽകി യൂത്ത് കോണ്‍ഗ്രസ്

 ‘സ്പീക്കർ എ.എൻ ഷംസീറിന്‍റെ ഫോൺ പരിശോധിക്കണം, ഗൂഢാലോചന അന്വേഷിക്കണം’; ഡിജിപിക്ക് പരാതി നൽകി യൂത്ത് കോണ്‍ഗ്രസ്

കണ്ണൂർ: ആരോഗ്യ മന്ത്രി വീണാ ജോർജിന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് നാടകീയ നീക്കങ്ങൾ. സംഭവത്തിൽ സ്പീക്കർ എ.എൻ ഷംസീറിനെതിരെ ഗൂഢാലോചന ആരോപിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് ഡിജിപിക്ക് പരാതി നൽകി. വ്യാജ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് ഷംസീറിന്റെ ഫോൺ രേഖകൾ പരിശോധിക്കണമെന്നാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിലിന്റെ ആവശ്യം.

അതേസമയം, മന്ത്രിയെ ആക്രമിച്ചത് കെ.എസ്.യു പ്രവർത്തകനാണെന്ന സി.പി.എം വാദം കെ.എസ്.യു തള്ളി. സി.പി.എം പുറത്തുവിട്ട ദൃശ്യങ്ങളിലുള്ളത് മന്ത്രിയുടെ ഗൺമാനാണെന്നും തങ്ങളുടെ പ്രവർത്തകർ മന്ത്രിയുടെ അടുത്തേക്ക് എത്തിയിട്ടില്ലെന്നും കെ.എസ്.യു നേതൃത്വം വ്യക്തമാക്കി. എന്നാൽ, മന്ത്രിയെ വധിക്കാനായിരുന്നു കോൺഗ്രസ് നീക്കമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി. ജയരാജൻ ആരോപിച്ചു. പരിയാരം മെഡിക്കൽ കോളേജ് ഐ.സി.യുവിൽ ചികിത്സയിൽ കഴിയുന്ന മന്ത്രിയെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രിയുടെ കഴുത്തിന് പരിക്കേറ്റതായും അനക്കാൻ സാധിക്കുന്നില്ലെന്നും ജയരാജൻ പറഞ്ഞു. കറുത്ത തുണിയുമായി ഒരാൾ മന്ത്രിയുടെ അടുത്തേക്ക് വരുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണെന്നും ഇത് പ്രതിഷേധമല്ല, മറിച്ച് ആസൂത്രിതമായ കൊലപാതകശ്രമമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലയിൽ കോൺഗ്രസ് ഓഫീസുകൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിൽ പ്രവർത്തകർ ആത്മസംയമനം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തെച്ചൊല്ലി കണ്ണൂരിൽ രാഷ്ട്രീയ പോര് മുറുകുകയാണ്.

Also read: