28/03/2026
[fontresizer_tawhidurrahmandear_widget]

ഗാന്ധിഭവന് റമദാൻ സമ്മാനമായി യൂസഫലി ഒരുകോടി രൂപ കൈമാറി

 ഗാന്ധിഭവന് റമദാൻ സമ്മാനമായി യൂസഫലി ഒരുകോടി രൂപ കൈമാറി

കൊല്ലം: പത്തനാപുരം ഗാന്ധിഭവന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒരുകോടി രൂപ കൈമാറി. റമദാൻ കാലത്തോടനുബന്ധിച്ച് വർഷംതോറും അദ്ദേഹം നൽകിവരാറുള്ള സഹായമാണിത്. അന്തേവാസികളുടെ ഒരുവർഷത്തെ ഭക്ഷണത്തിനും ചികിത്സാ ചെലവുകൾക്കുമായാണ് തുക വിനിയോഗിക്കുക.

10 വർഷം മുൻപ് ഗാന്ധിഭവൻ സന്ദർശിച്ചതുമുതൽ മുടങ്ങാതെ യൂസഫലി സഹായം എത്തിക്കുന്നുണ്ട്. നിലവിലെ കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ തുക വലിയ ആശ്വാസമാണെന്ന് ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ അറിയിച്ചു.

എം.എ യൂസഫലിക്കു വേണ്ടി അദ്ദേഹത്തിന്റെ സെക്രട്ടറി ഇ.എ ഹാരിസ്, ലുലു ഗ്രൂപ്പ് റീജണൽ ഡയറക്ടർ ജോയ് ഷഡാനന്ദൻ, മീഡിയ കോർഡിനേറ്റർ എൻ.ബി സ്വരാജ്, ചീഫ് എൻജിനിയർ ബാബു വർഗീസ് എന്നിവർ നേരിട്ടെത്തിയാണ് ഡിഡി ഗാന്ധിഭവന് കൈമാറിയത്.

Also read: