31/03/2026
[fontresizer_tawhidurrahmandear_widget]

വിവാഹ ചടങ്ങിനിടെ ഫാറൂഖ് അബ്ദുള്ളയ്ക്ക് നേരെ വധശ്രമം; അക്രമി പിടിയിൽ

 വിവാഹ ചടങ്ങിനിടെ ഫാറൂഖ് അബ്ദുള്ളയ്ക്ക് നേരെ വധശ്രമം; അക്രമി പിടിയിൽ

ജമ്മു: ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഫാറൂഖ് അബ്ദുള്ളയ്ക്ക് നേരെ വിവാഹച്ചടങ്ങിനിടെ വധശ്രമം. ജമ്മുവിലെ ആഡംബര ഹോട്ടലായ റോയൽ പാർക്കിൽ ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. ഫാറൂഖ് അബ്ദുള്ളയോടൊപ്പം ഉപമുഖ്യമന്ത്രി സുരീന്ദർ ചൗധരിയും ചടങ്ങിൽ പങ്കെടുക്കുന്നുണ്ടായിരുന്നു.

വേദിയിൽ ഫാറൂഖ് അബ്ദുള്ളയുടെ തൊട്ടുപിന്നിലെത്തിയ അക്രമി തോക്ക് ചൂണ്ടി വെടിയുതിർക്കുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തിന്റെ ‘Z+’ സുരക്ഷാ വിഭാഗത്തിലെ ഉദ്യോഗസ്ഥർ ഇടപെട്ട് അക്രമിയെ കീഴടക്കി. ആക്രമണത്തിൽ ഫാറൂഖ് അബ്ദുള്ള പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും, ഉപമുഖ്യമന്ത്രി സുരീന്ദർ ചൗധരിക്ക് നിസ്സാര പരിക്കേറ്റു.

ജമ്മു സ്വദേശിയായ കമൽ സിങ് ജാംവാൾ (60) ആണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും ലൈസൻസുള്ള പിസ്റ്റൾ പോലീസ് പിടിച്ചെടുത്തു. സംഭവസമയത്ത് പ്രതി മദ്യപിച്ചിരുന്നതായും വ്യക്തിപരമായ വിരോധമാണ് ആക്രമണത്തിന് പിന്നിലെന്നും പോലീസ് അറിയിച്ചു. കഴിഞ്ഞ 20 വർഷമായി ഫാറൂഖ് അബ്ദുള്ളയെ വധിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ വെളിപ്പെടുത്തി. ഇതിൽ ഭീകരവാദ ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, ഇത് ഗുരുതരമായ സുരക്ഷാവീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി. ‘Z+’ സുരക്ഷയുള്ള നേതാവിന് ഇത്രയും അടുത്തുനിന്ന് വെടിയേൽക്കാവുന്ന സാഹചര്യം ഉണ്ടായത് എങ്ങനെയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടൽ മൂലമാണ് വലിയൊരു ദുരന്തം ഒഴിവായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read: