27/03/2026
[fontresizer_tawhidurrahmandear_widget]

ചരിത്രം കുറിച്ച് പ്രധാനമന്ത്രി; അധികാരത്തിൽ 8,931 ദിനങ്ങൾ! ചാംലിംഗിനെ പിന്തള്ളി റെക്കോർഡ് നേവുമായി മോദി

 ചരിത്രം കുറിച്ച് പ്രധാനമന്ത്രി; അധികാരത്തിൽ 8,931 ദിനങ്ങൾ! ചാംലിംഗിനെ പിന്തള്ളി റെക്കോർഡ് നേവുമായി മോദി

ന്യൂഡൽഹി: ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ സമാനതകളില്ലാത്ത പുതിയൊരു നാഴികക്കല്ല് പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏറ്റവും കൂടുതൽ കാലം ഒരു സർക്കാരിന്റെ തലവനായി (Head of Government) സേവനമനുഷ്ഠിച്ച വ്യക്തി എന്ന റെക്കോർഡാണ് 8,931 ദിവസത്തെ ഭരണം പൂർത്തിയാക്കിയതോടെ മോദി സ്വന്തമാക്കിയത്. സിക്കിം മുൻ മുഖ്യമന്ത്രി പവൻ കുമാർ ചാംലിംഗിന്റെ 8,930 ദിവസത്തെ റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്.

2001 ഒക്ടോബർ 7-ന് ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരമേറ്റ നരേന്ദ്ര മോദി, തുടർച്ചയായി നാല് തവണ ആ പദവിയിൽ തുടർന്നു. 13 വർഷത്തെ മുഖ്യമന്ത്രി ജീവിതത്തിന് ശേഷം 2014-ലാണ് അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്നത്. 2014, 2019, 2024 വർഷങ്ങളിൽ തുടർച്ചയായി മൂന്ന് തവണ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഈ അപൂർവ നേട്ടം അദ്ദേഹത്തെ തേടിയെത്തിയത്.

പ്രധാനമന്ത്രിയുടെ ചരിത്ര നേട്ടത്തെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ആഭ്യന്തര മന്ത്രി അമിത് ഷായും അഭിനന്ദിച്ചു. രാഷ്ട്രത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയുടെയും കഠിനാധ്വാനത്തിന്റെയും ഫലമാണ് ഈ അംഗീകാരമെന്ന് അമിത് ഷാ എക്സിലൂടെ കുറിച്ചു. ഭരണത്തിനൊപ്പം ഡിജിറ്റൽ ലോകത്തും മോദി കരുത്ത് തെളിയിക്കുകയാണ്. അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ 100 ദശലക്ഷം ഫോളോവേഴ്‌സിനെ കടക്കുന്ന ആദ്യ ലോക നേതാവായും അദ്ദേഹം മാറി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനേക്കാൾ ഇരട്ടിയിലധികം ഫോളോവേഴ്‌സാണ് മോദിക്കിപ്പോഴുള്ളത്.

Also read: