വാഷിങ്ടണ്‍: കോക്രോച്ച് ജനതാ പാര്‍ട്ടിക്ക് യുഎസ് ദാതാക്കളില്‍ നിന്ന് ധനസഹായം ലഭിക്കുന്നുണ്ടെന്ന ഗുരുതര ആരോപണവുമായി അമേരിക്കന്‍ ഗായിക മേരി മില്‍ബെന്‍. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എതിര്‍ക്കുന്ന അമേരിക്കന്‍ ദാതാക്കളാണ് സിജെപിക്ക് ഫണ്ട് നല്‍കുന്നതെന്നും, ഇത് നിശബ്ദരായിരിക്കേണ്ട സമയമല്ലെന്നും ഇന്ത്യയിലെ ഓരോ ദേശസ്‌നേഹികളും പാര്‍ട്ടിക്കെതിരെ ശബ്ദമുയര്‍ത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപി രാജ്യ തലസ്ഥാനത്ത് പ്രതിഷേധം ശക്തമാക്കുന്നതിനിടയിലാണ് ഗായികയുടെ പരാമർശം പുറത്തുവന്നത്. സംഘടനയുടെ വിനാശകരമായ പ്രവർത്തികളെ ഇന്ത്യയിലെ ദേശസ്‌നേഹികളായ [&Read More
Tags :Indian Politics
‘തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടുന്നുവെന്ന് പറയുന്നവർ പിന്നെന്തിന് മത്സരിക്കുന്നു?’; പ്രതിപക്ഷ പാർട്ടികൾ വിട്ടുനിൽക്കണമെന്ന് അഭിജീത് ദിപ്കെ
ന്യൂഡൽഹി: രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയകൾ അട്ടിമറിക്കപ്പെടുന്നുവെന്ന് വിശ്വസിക്കുന്നുണ്ടെങ്കിൽ പ്രതിപക്ഷ പാർട്ടികൾ വോട്ടെടുപ്പുകളിൽ മത്സരിക്കുന്നത് അവസാനിപ്പിക്കണമെന്ന് കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ. തെരഞ്ഞെടുപ്പുകൾ കൃത്രിമമാണെന്ന് പരസ്യമായി പറയുകയും എന്നാൽ വോട്ടുതേടി മത്സരരംഗത്ത് തുടരുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണെന്ന് അദ്ദേഹം എക്സ് പ്ലാറ്റ്‌ഫോമിലൂടെ കുറ്റപ്പെടുത്തി. അട്ടിമറി നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ വീണ്ടും പങ്കെടുക്കുന്നത് നീതിയുക്തവും സുതാര്യവുമാണെന്ന വ്യാജ പ്രതീതി സൃഷ്ടിക്കാനും അത്തരം തെറ്റായ പ്രക്രിയകൾക്ക് നിയമസാധുത നേടിക്കൊടുക്കാനുമേ സഹായിക്കൂ. രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുമെന്ന ഭയമാണോ പ്രതിപക്ഷത്തെ നയിക്കുന്നതെന്നും വോട്ടുകൾ മോഷ്ടിക്കപ്പെടുകയും [&Read More
മുംബൈ: കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ചും വകുപ്പ് മാറ്റങ്ങളെക്കുറിച്ചുമുള്ള ചർച്ചകൾ സജീവമായി നിലനിൽക്കുന്നതിനിടെ, വിരമിക്കൽ അഭ്യൂഹങ്ങൾക്ക് തിരികൊളുത്തി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി(Read More
ന്യൂഡൽഹി: ബിജെപിക്ക് സുഖിക്കുന്ന പ്രസ്താവനകൾ നടത്തുന്നതിൽ നിന്ന് ശശി തരൂർ ഒഴിഞ്ഞുമാറണമെന്ന് കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകി കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഡൽഹിയിൽ നടന്ന ജെൻസീ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് തരൂർ നടത്തിയ പരാമർശങ്ങൾക്കെതിരെയാണ് കെ.സി വേണുഗോപാൽ ഡൽഹിയിൽ പ്രതികരിച്ചത്. ജെൻസികളുടെ വിഷയങ്ങൾ പ്രതിഫലിപ്പിക്കുന്നതിൽ കോൺഗ്രസ് ഫലപ്രദമായില്ലെന്നും സിജെപിക്ക് അതിന് സാധിച്ചെന്നുമായിരുന്നു തരൂരിന്റെ പരാമർശം. എന്നാൽ, അറിഞ്ഞോ അറിയാതെയോ രാഹുൽ ഗാന്ധിയെ കുറ്റം പറയുന്നത് ബിജെപിയെ സന്തോഷിപ്പിക്കാനേ ഉപകരിക്കൂ എന്ന് വേണുഗോപാൽ ചൂണ്ടിക്കാട്ടി. വിദ്യാർഥികൾക്ക് [&Read More
ന്യൂഡൽഹി: എംപിമാരെയും എംഎൽഎമാരെയും മറുകണ്ടം ചാടിച്ച് പാർട്ടി പിളർത്തുന്ന ‘ഓപറേഷൻ താമര’ നീക്കങ്ങൾക്കെതിരെ വമ്പൻ നീക്കവുമായി മുതിർന്ന അഭിഭാഷകനും രാജ്യസഭാ എം.പിയുമായ കപിൽ സിബൽ(Read More
‘ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ചെന്ന മോദിയുടെ അവകാശവാദം സ്വയം പ്രഖ്യാപിതവും സംശയാസ്പദവുമാണ്’; ജയ്റാം
ന്യൂഡൽഹി: ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി അധികാരത്തിലിരുന്ന തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയെന്ന നരേന്ദ്ര മോദിയുടെ നാഴികക്കല്ലിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്. ഇതൊരു ‘സ്വയം പ്രഖ്യാപിതവും സംശയാസ്പദവുമായ നാഴികക്കല്ല്’ മാത്രമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേശ് ആരോപിച്ചു. 1952Read More
‘രാഹുൽ ഗാന്ധിക്ക് സ്ഥിരതയില്ല’; ഇന്ത്യ സഖ്യത്തിൻ്റെ നിർണായക യോഗത്തിന് തൊട്ടുമുമ്പ് ഡൽഹിയിൽ ഫ്ലക്സ്
ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിൻ്റെ നിർണായക യോഗം നടക്കാനിരിക്കെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഡൽഹിയിൽ വ്യാപകമായി ഫ്ലെക്‌സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. രാഹുൽ ഗാന്ധിക്ക് സ്ഥിരതയില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് നഗരത്തിലെ പ്രധാന നിരത്തുകളിൽ ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്. ഇന്ത്യ സഖ്യത്തിലെ പ്രമുഖ നേതാക്കളായ ശരദ് പവാർ, മമത ബാനർജി, ഉദയനിധി സ്റ്റാലിൻ, അരവിന്ദ് കെജ്രിവാൾ തുടങ്ങിയവർ മുൻപ് രാഹുലിനെതിരെ ഉന്നയിച്ച വിമർശനങ്ങളാണ് ഫ്ലെക്‌സുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഡൽഹി അശോക് റോഡ് ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ എം.കെ സ്റ്റാലിൻ, ഭഗവന്ത് മൻ, പിണറായി വിജയൻ [&Read More
ന്യൂഡൽഹി: ബിജെപിക്കെതിരേ രൂക്ഷവിമർശനവുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ലോക്സഭയിലെ ഓരോ ആറ് ബിജെപി എംപിമാരിലും ഒരാൾ വീതം വിജയിച്ചത് വോട്ട് മോഷണത്തിലൂടെയാണെന്ന് അദേഹം ആരോപിച്ചു. സാമൂഹികമാധ്യമമായ എക്സിലൂടെയായിരുന്നു അദേഹത്തിന്റെ പ്രതികരണം. തെരഞ്ഞെടുപ്പ് സത്യസന്ധമായി നടന്നിരുന്നെങ്കിൽ ബിജെപിക്ക് 140 സീറ്റുകൾ പോലും ലഭിക്കില്ലായിരുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സീറ്റുകൾക്ക് പുറമെ പലപ്പോഴും സർക്കാരുകളെത്തന്നെ വോട്ട് മോഷണത്തിലൂടെ കവർന്നെടുക്കുകയാണ്. ബിജെപിയുടെ 240 എംപിമാരിൽ ആറിൽ ഒരാൾ വീതം ഇത്തരത്തിൽ ജയിച്ചവരാണെന്നും ഇവരെ തിരിച്ചറിയുക പ്രയാസമല്ലെന്നും അദേഹം കൂട്ടിച്ചേർത്തു. [&Read More
ചരിത്രം കുറിച്ച് പ്രധാനമന്ത്രി; അധികാരത്തിൽ 8,931 ദിനങ്ങൾ! ചാംലിംഗിനെ പിന്തള്ളി റെക്കോർഡ് നേവുമായി
ന്യൂഡൽഹി: ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ സമാനതകളില്ലാത്ത പുതിയൊരു നാഴികക്കല്ല് പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏറ്റവും കൂടുതൽ കാലം ഒരു സർക്കാരിന്റെ തലവനായി (Read More
‘ഞങ്ങളെ പ്രണയിച്ചു, മോദിയെ വിവാഹം കഴിച്ചു’- ദേവഗൗഡയെ പരിഹസിച്ച് ഖാർഗെ; ചിരിയടക്കാനാകാതെ പ്രധാനമന്ത്രി,
ന്യൂഡൽഹി: രാഷ്ട്രീയത്തിലെ കടുത്ത വാദപ്രതിവാദങ്ങൾക്കിടയിലും ചിരിയുടെയും സൗഹൃദത്തിന്റെയും അപൂർവ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച് രാജ്യസഭ. വിരമിക്കുന്ന അംഗങ്ങൾക്കുള്ള വിടവാങ്ങൽ പ്രസംഗത്തിനിടെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ നടത്തിയ നർമ്മപരാമർശങ്ങളാണ് സഭയെ ഒന്നടങ്കം ചിരിപ്പിച്ചത്. മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ രാഷ്ട്രീയ നിലപാടുകളെ ലക്ഷ്യം വെച്ചായിരുന്നു ഖാർഗെയുടെ പരിഹാസം. “കഴിഞ്ഞ 54 വർഷമായി എനിക്ക് ദേവഗൗഡയെ അറിയാം. അദ്ദേഹം ഞങ്ങളുമായി പ്രണയത്തിലായിരുന്നു, എന്നാൽ വിവാഹം കഴിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണ്” എന്ന ഖാർഗെയുടെ വാക്കുകൾ കേട്ട് പ്രധാനമന്ത്രി മോദി [&Read More