09/09/2026
[fontresizer_tawhidurrahmandear_widget]

Tags :Indian Politics

India

‘ശമ്പളവും ആനുകൂല്യങ്ങളും വേണ്ട’; ലോക്‌സഭയിൽ മാതൃകയായി രണ്ട് എംപിമാർ

ന്യൂഡൽഹി: പാർലമെന്റ് അംഗങ്ങളുടെ ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കുന്ന കാര്യത്തിൽ രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാ പാർട്ടികളും ഒന്നിക്കാറുള്ളതാണ് പതിവ്. എന്നാൽ പതിനെട്ടാം ലോക്‌സഭയിൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ നിലപാടുമായി രണ്ട് എംപിമാർ ശ്രദ്ധേയരാകുന്നു. കുരുക്ഷേത്രയിൽ നിന്നുള്ള ബിജെപി എംപി നവീൻ ജിൻഡാലും ഇന്നർ മണിപ്പൂരിൽ നിന്നുള്ള കോൺഗ്രസ് എംപി ഡോ. ബിമോൾ അകോയിജവുമാണ് തങ്ങൾക്ക് ലഭിക്കേണ്ട ശമ്പളം വേണ്ടെന്ന് വെച്ചത്. വിവരാവകാശ നിയമപ്രകാരം (Read More

Kerala

മുൻ കേന്ദ്രമന്ത്രി കെ.പി ഉണ്ണികൃഷ്‌ണൻ അന്തരിച്ചു

കോഴിക്കോട്:മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ.പി ഉണ്ണികൃഷ്ണൻ (89) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. വടകര ലോക്‌സഭാ മണ്ഡലത്തെ തുടർച്ചയായി ആറ് തവണ (1971 മുതൽ 1996 വരെ) പ്രതിനിധീകരിച്ച അദ്ദേഹം പാർലമെന്ററി രംഗത്തെ പ്രഗത്ഭനായിരുന്നു. 1989Read More

India

‘ലക്ഷ്യം ഹിന്ദു സമൂഹത്തിന്റെ ഏകീകരണം’; മായാപൂരിൽ ഭക്തനായി അമിത് ഷാ

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നാദിയയിലുള്ള മായാപൂർ സന്ദർശനവേളയിൽ സനാതന ധർമ്മത്തിന്റെയും ഹിന്ദു സമൂഹത്തിന്റെ ഏകീകരണത്തിന്റെയും പ്രാധാന്യം ഊന്നിപ്പറഞ്ഞ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മതുവ മഹാസംഘ സ്ഥാപകൻ ഹരിചന്ദ് താക്കൂർ, ഗുരുചന്ദ് താക്കൂർ എന്നിവരുടെ സാമൂഹിക സംഭാവനകളെ അദ്ദേഹം പ്രസംഗത്തിൽ പ്രത്യേകം സ്മരിച്ചു. തൊട്ടുകൂടായ്മയ്‌ക്കെതിരായ പോരാട്ടത്തിലും വിദ്യാഭ്യാസം, ലിംഗസമത്വം എന്നീ മേഖലകളിലും മതുവ സമുദായം നടത്തിയ വിപ്ലവകരമായ മാറ്റങ്ങൾ ലോകത്തിന് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ഭക്തിസിദ്ധാന്ത സരസ്വതിയുടെ 152Read More

India

‘ഇത് നികുതിപ്പണമാണ്, പ്രീണനത്തിനുള്ളതല്ല’; സൗജന്യ വൈദ്യുതി പ്രഖ്യാപനത്തിൽ തമിഴ്‌നാടിനോട് വിശദീകരണം തേടി സുപ്രീം

ന്യൂഡൽഹി: വോട്ട് ലക്ഷ്യമിട്ട് തെരരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സംസ്ഥാനങ്ങൾ പ്രഖ്യാപിക്കുന്ന സൗജന്യ പദ്ധതികൾക്കെതിരെ സുപ്രീം കോടതിയുടെ രൂക്ഷവിമർശനം. ഇത്തരം ‘നിരുത്തരവാദപരമായ’ പ്രഖ്യാപനങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ തകർക്കുമെന്നും നികുതിദായകരോടുള്ള അനീതിയാണെന്നും കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് കടുത്ത പരാമർശങ്ങൾ നടത്തിയത്. വൈദ്യുതി വിതരണ കമ്പനികൾ (ഡിസ്‌കോമുകൾ) വൻ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ, മുന്നൊരുക്കമില്ലാതെ പെട്ടെന്ന് സൗജന്യ വൈദ്യുതി പ്രഖ്യാപിച്ചതിന്റെ കാരണമെന്തെന്ന് തമിഴ്‌നാട് സർക്കാരിനോട് കോടതി പ്രത്യേകം ചോദിച്ചു. 2024Read More

India

ബിജെപി ദേശീയ അധ്യക്ഷനായി നിതിൻ നബിൻ ചുമതലയേറ്റു; ആശംസകളുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: ബിജെപിയുടെ പന്ത്രണ്ടാമത് ദേശീയ അധ്യക്ഷനായി നിതിൻ നബിൻ ഔദ്യോഗികമായി ചുമതലയേറ്റു. ഇന്ന് ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ റിട്ടേണിംഗ് ഓഫീസർ കെ. ലക്ഷ്മണിൽ നിന്ന് അദ്ദേഹം തെരഞ്ഞെടുപ്പ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. 45ാം വയസ്സിൽ ബിജെപിയുടെ അമരത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ നേതാവെന്ന ഖ്യാതിയും ഇതോടെ നിതിൻ നബിന് സ്വന്തമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, മുൻ അധ്യക്ഷൻ ജെ.പി. നദ്ദ തുടങ്ങിയ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു സ്ഥാനാരോഹണം. പാർട്ടിയെ നയിക്കാനുള്ള [&Read More

Main story

മുന്‍ കേന്ദ്രമന്ത്രി സുരേഷ് കല്‍മാഡി അന്തരിച്ചു

പൂനെ: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സുരേഷ് കല്‍മാഡി (81) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം പൂനെയിലെ ദീനനാഥ് മങ്കേഷ്‌കര്‍ ആശുപത്രിയില്‍ വെച്ചാണ് അന്തരിച്ചത്. സംസ്‌കാരം ഇന്ന് വൈകുന്നേരം 3.30ന് പൂനെ നവി പേട്ടിലെ വൈകുണ്ഠ് സ്മാശന്‍ഭൂമിയില്‍ നടക്കും. ഉച്ചയ്ക്ക് 2 മണി വരെ എരന്ദ്‌വാനയിലെ കല്‍മാഡി ഹൗസില്‍ പൊതുദര്‍ശനം നടക്കും. ഇന്ത്യന്‍ കായിക ഭരണരംഗത്തെ പ്രമുഖനായിരുന്ന കല്‍മാഡി ദീര്‍ഘകാലം ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രവേശനത്തിന് മുന്‍പ് വ്യോമസേനാ പൈലറ്റായിരുന്ന [&Read More

Main story

‘ചോദ്യങ്ങള്‍ക്കു മുന്നില്‍ ഗ്യാനേഷ് കുമാറിന് സമനില തെറ്റി; ഞങ്ങള്‍ക്ക് നേരെ വിരല്‍ചൂണ്ടി സംസാരിച്ചു’-ആരോപണവുമായി

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ (സി.ഇ.സി) ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി തൃണമൂല്‍ കോണ്‍ഗ്രസ്. പശ്ചിമ ബംഗാളിലെ വോട്ടര്‍ പട്ടിക ക്രമക്കേടുകള്‍ ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയില്‍ എത്തിയ തൃണമൂല്‍ സംഘത്തോട് കമ്മീഷണര്‍ അങ്ങേയറ്റം മോശമായാണ് പെരുമാറിയതെന്ന് ടിഎംസി ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി ആരോപിച്ചു. കൂടിക്കാഴ്ചയ്ക്കിടെ ഗ്യാനേഷ് കുമാര്‍ സമനില തെറ്റി, തങ്ങളുടെ 10 അംഗ സംഘത്തിന് നേരെ അദ്ദേഹം വിരല്‍ചൂണ്ടി സംസാരിച്ചെന്നും അഭിഷേക് പറഞ്ഞു. ‘ഞങ്ങള്‍ സംസാരിച്ചു തുടങ്ങിയപ്പോള്‍ തന്നെ അദ്ദേഹം ക്ഷുഭിതനായി. നിയന്ത്രണം [&Read More

Main story

‘പാര്‍ലമെന്റിലും പുറത്തും വര്‍ഗീയശക്തികളോട് പടവെട്ടിയ ആളാണ് ഞാന്‍; ഗാന്ധിയുടെ ഘാതകരില്‍നിന്ന് എനിക്ക് ഒന്നും

ന്യൂഡല്‍ഹി: ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും സംഘടനാ പാടവത്തെ പ്രശംസിച്ചുകൊണ്ടുള്ള പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്. താന്‍ അവരുടെ പ്രത്യയശാസ്ത്രത്തെ എതിര്‍ക്കുന്ന ആളാണെന്നും, പാര്‍ലമെന്റിലും നിയമസഭയിലും പുറത്തും വര്‍ഗീയ ശക്തികള്‍ക്കെതിരെ പടവെട്ടിയ ചരിത്രമാണ് തനിക്കുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ശനിയാഴ്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിന് മുന്നോടിയായി ദിഗ്വിജയ് സിങ് എക്‌സില്‍ പങ്കുവച്ച ഒരു ചിത്രമാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയും ഒന്നിച്ചുള്ള 1996Read More

India

‘വോട്ട് മോഷ്ടാക്കൾ രാജ്യദ്രോഹികൾ; ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നവരെ പുറത്താക്കണം’- മല്ലികാർജുൻ ഖാർഗെ

ന്യൂഡൽഹി: വോട്ട് മോഷ്ടിക്കുന്നവർ രാജ്യദ്രോഹികളാണെന്നും അവരെ അധികാരത്തിൽ നിന്ന് പുറത്താക്കണമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഡൽഹി രാംലീല മൈതാനത്ത് നടന്ന ‘വോട്ട് ചോർ ഗദ്ദി ഛോഡോ’ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയും ആർഎസ്എസും ചേർന്ന് രാജ്യത്തിന്റെ ഭരണഘടനയെ സാവധാനം ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. വോട്ട് ചോർത്തുന്നവർ വെറും നാടകക്കാരാണെന്നും വോട്ടവകാശവും ഭരണഘടനയും സംരക്ഷിക്കാൻ അവരെ അധികാരത്തിൽ നിന്ന് മാറ്റേണ്ടത് അനിവാര്യമാണെന്നും ഖാർഗെ പറഞ്ഞു. മനുസ്മൃതിയുടെയും ആർഎസ്എസ് നേതാക്കളായ മോഹൻ ഭഗവത്, ഗോൾവാൾക്കർ എന്നിവരുടെയും [&Read More