10/06/2026
[fontresizer_tawhidurrahmandear_widget]

എല്ലാ സിനിമക്കും അല്ലു അർജുൻ പ്രതിഫലമായി വാങ്ങുന്നത് ‘30 പൈസ’: വെളിപ്പടുത്തി നിർമാതാവ്

 എല്ലാ സിനിമക്കും അല്ലു അർജുൻ പ്രതിഫലമായി വാങ്ങുന്നത് ‘30 പൈസ’: വെളിപ്പടുത്തി നിർമാതാവ്

സിനിമയിലെ നായകരുടെ അമിത പ്രതിഫലം വലിയ ചർച്ചയാകുന്ന കാലത്ത്, തന്റെ പ്രതിഫല രീതിയിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവന്നിരിക്കുകയാണ് സൂപ്പർ താരം അല്ലു അർജുൻ. ഒരു സിനിമയ്ക്ക് നിശ്ചിത ശമ്പളം വാങ്ങുന്നതിന് പകരം, ആ ചിത്രം നേടുന്ന ലാഭത്തിന്റെ ഓരോ രൂപയിൽ നിന്നും 30 പൈസ വീതം പ്രതിഫലമായി സ്വീകരിക്കുന്ന രീതിയാണ് അദ്ദേഹം പിന്തുടരുന്നത് എന്ന് പ്രശസ്ത നിർമാതാവ് ജി. ധനഞ്ജയൻ വെളിപ്പെടുത്തി. ഈ കണക്ക് പ്രകാരം സിനിമ 1,000 കോടി രൂപ ലാഭം നേടിയാൽ അല്ലുവിന് 300 കോടി രൂപ ലഭിക്കും, എന്നാൽ ലാഭം 500 കോടി മാത്രമാണെങ്കിൽ 150 കോടി രൂപ മാത്രമേ അദ്ദേഹത്തിന് ലഭിക്കൂ.

പ്രതിഫലത്തെക്കുറിച്ച് നിർമാതാക്കളുമായി ചർച്ച പോലും ചെയ്യാതെയാണ് അദ്ദേഹം ഈ മാതൃക പിന്തുടരുന്നത്. ഇത് നിർമാതാക്കളുടെ സാമ്പത്തിക സമ്മർദ്ദം കുറയ്ക്കാനും സിനിമയുടെ മൊത്തത്തിലുള്ള ബജറ്റിൽ വലിയ ഇളവ് നൽകാനും സഹായിക്കുന്നു. ഉദാഹരണത്തിന് 75 കോടി ബജറ്റുള്ള ഒരു സിനിമയിൽ ഈ ലാഭവിഹിത മാതൃക വഴി നിർമാണ ചിലവിൽ 25 കോടിയോളം കുറവുണ്ടാക്കാൻ സാധിക്കും. ഇത് സിനിമ വേഗത്തിൽ ബ്രേക്ക് ഈവൻ പോയിന്റിലെത്താനും പലിശ നിരക്ക് കുറയ്ക്കാനും സഹായകമാകുന്നു. റിപ്പോർട്ടുകൾ പ്രകാരം ‘പുഷ്‌പ 2: ദി റൂൾ’ എന്ന ചിത്രത്തിലൂടെ അല്ലു അർജുൻ വൻ തുക സ്വന്തമാക്കിയിട്ടുണ്ട്. പുഷ്‌പ ഒന്നാം ഭാഗം 350 കോടി നേടിയപ്പോൾ ഏകദേശം 105 കോടി രൂപ അദ്ദേഹത്തിന് ലഭിച്ചു. സാക്‌നിൽകിന്റെ കണക്കുകൾ പ്രകാരം അല വൈകുണ്ഠപുരമുലു, പുഷ്പ 1 & 2 എന്നീ ചിത്രങ്ങളിലൂടെ ആഗോളതലത്തിൽ 2,361.55 കോടി രൂപയുടെ കളക്ഷൻ നേടാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

Also read: