14/05/2026
[fontresizer_tawhidurrahmandear_widget]

അന്താരാഷ്ട്ര സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ; ആശങ്കയിൽ പ്രവാസികൾ

 അന്താരാഷ്ട്ര സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ; ആശങ്കയിൽ പ്രവാസികൾ

ന്യൂഡൽഹി: വിമാന ഇന്ധന വില വർധിച്ചതിനു പിന്നാലെ സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ. 3 മാസത്തേക്കാണ് സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ചിക്കാഗോ, സിംഗപ്പൂർ, പാരീസ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ കുറച്ചു. ദിനംപ്രതിയുള്ള നൂറോളം സർവീസുകളാണ് കുറച്ചിരിക്കുന്നത്.പശ്ചിമേഷ്യൻ യുദ്ധം കാരണമുണ്ടായ ഇന്ധന വില വർധനയും വിമാന റൂട്ടിന്‍റെ വികസനവും ക്രൂ ചെലവും കാരണം വൻ സമ്മർദ്ദമാണ് എയർലൈൻ നേരിടുന്നത്.

ഒരു എയർലൈനിൻ്റെ പ്രവർത്തനച്ചെലവിൻ്റെ 40 ശതമാനം വരെ ഇന്ധനമാണ്. ഇന്ധന വിലയിലെ വർധന ദീർഘദൂര വിമാനക്കമ്പനികളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നു. പ്രവർത്തനച്ചെലവ് പോലും ലഭിക്കാത്ത സാഹചര്യത്തിലാണ് ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർലൈൻ കമ്പനി സർവീസുകളിൽ പലതും റദ്ദാക്കാൻ തീരുമാനിച്ചത്. യാത്രകൾ വെട്ടിക്കുറക്കാൻ എയർ ഇന്ത്യ തീരുമാനമെടുത്തതോടെ പ്രവാസികൾ ആശങ്കയിലായിരിക്കുകയാണ്. കുറഞ്ഞ ചെലവിൽ നാട്ടിലേക്കെത്താൻ പ്രവാസികളെ സഹായിക്കുന്ന എയർ ഇന്ത്യയുടെ സർവീസ് ഇല്ലാതാകുന്നതോടെ പ്രവാസികളുടെ നാട്ടിലേക്കും തിരിച്ചുമുള്ള യാത്ര പ്രതിസന്ധിയിലാകും.

Also read: