‘പെട്രോൾ വില 82 രൂപയാക്കണം, കേന്ദ്രം എണ്ണക്കമ്പനികളുടെ കൊള്ളലാഭത്തിന് കൂട്ടുനിൽക്കുന്നു’: അരവിന്ദ് കെജ്രിവാൾ
ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഗണ്യമായി കുറഞ്ഞ സാഹചര്യത്തിൽ രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറയ്ക്കണമെന്ന ആവശ്യവുമായി ആം ആദ്‌മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ രംഗത്ത്. എണ്ണക്കമ്പനികൾക്ക് ‘കൊള്ള ലാഭം’ നേടാൻ കേന്ദ്രസർക്കാർ കൂട്ടുനിൽക്കുകയാണെന്ന് ആരോപിച്ച കെജ്രിവാൾ, നിലവിൽ ഡൽഹിയിൽ ഏകദേശം ലിറ്ററിന് 102 രൂപയുള്ള പെട്രോൾ വില 82 രൂപയായി കുറയ്ക്കണമെന്നും ആവശ്യപ്പെട്ടു. അന്താരാഷ്ട്ര തലത്തിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞിട്ടുണ്ടെങ്കിലും ഇന്ത്യയിലെ ജനങ്ങൾക്ക് അതിന്റെ ഗുണം ലഭിച്ചിട്ടില്ലെന്നും വില [&Read More