12/06/2026
[fontresizer_tawhidurrahmandear_widget]

‘എനിക്കൊരു കല്യാണം കഴിക്കണം, ആജീവനാന്തം ഭക്ഷണവും വേണം’; 25 ദിവസത്തിനിടെ വിളിച്ചത് 50-ലധികം തവണ; ഫയർ ഫോഴ്സിനെ വട്ടംകറക്കി അജ്ഞാതൻ

 ‘എനിക്കൊരു കല്യാണം കഴിക്കണം, ആജീവനാന്തം ഭക്ഷണവും വേണം’; 25 ദിവസത്തിനിടെ വിളിച്ചത് 50-ലധികം തവണ; ഫയർ ഫോഴ്സിനെ വട്ടംകറക്കി അജ്ഞാതൻ

ഷൊർണൂർ: ഷൊർണൂർ അഗ്‌നിരക്ഷാസേന നിലയത്തിലെ ഉദ്യോഗസ്ഥരെ വിചിത്രമായ ആവശ്യങ്ങൾ ഉന്നയിച്ച് ഫോൺ വിളിച്ച് വട്ടംകറക്കി അജ്ഞാതൻ. കഴിഞ്ഞ 25 ദിവസത്തിനിടെ 50-ലധികം തവണയാണ് ഒരേ നമ്പറിൽനിന്ന് ഷൊർണൂർ ഫയർ സ്റ്റേഷനിലേക്ക് ഫോൺ കോളുകൾ എത്തിയത്.

“എനിക്കൊരു കല്യാണം കഴിക്കണം, ആജീവനാന്തം ഭക്ഷണവും വേണം” തുടങ്ങിയ ആവശ്യങ്ങളാണ് ഫോൺ വിളിക്കുന്നയാൾ ഉദ്യോഗസ്ഥർക്ക് മുന്നിൽ പ്രധാനമായും ഉന്നയിക്കുന്നത്. അടിയന്തര ഘട്ടങ്ങളിൽ പൊതുജനങ്ങൾക്ക് തുണയാകേണ്ട ഫയർ ഫോഴ്സിന്റെ ഔദ്യോഗിക ഫോൺ നമ്പറിലേക്കാണ് ഈ വ്യാജ കോളുകൾ എത്തിക്കൊണ്ടിരിക്കുന്നത്.

തുടർച്ചയായ ഫോൺ വിളികൾ കാരണം കൺട്രോൾ റൂമിലെ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം പൂർണമായും തടസ്സപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. നിരന്തരമായ ശല്യപ്പെടുത്തലിനെ തുടർന്ന് ഒടുവിൽ ഷൊർണൂർ അഗ്നിരക്ഷാസേന അധികൃതർ പോലീസിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്.

Also read: