02/06/2026
[fontresizer_tawhidurrahmandear_widget]

മുഖ്യമന്ത്രിയുടെ ഗുരുവായൂർ സന്ദർശനം; സാധാരണക്കാരുടെ ദർശനം തടസപ്പെടുത്തിയെന്ന് ബി. ഗോപാലകൃഷ്ണൻ

 മുഖ്യമന്ത്രിയുടെ ഗുരുവായൂർ സന്ദർശനം; സാധാരണക്കാരുടെ ദർശനം തടസപ്പെടുത്തിയെന്ന് ബി. ഗോപാലകൃഷ്ണൻ

തൃശൂർ: മുഖ്യമന്ത്രി വി.ഡി സതീശൻ്റെ ഗുരുവായൂർ ക്ഷേത്ര സന്ദർശന വേളയിൽ വിഐപി ദർശനം അനുവദിച്ചതിലൂടെ സാധാരണക്കാരായ ഭക്തരുടെ ദർശനം തടസ്സപ്പെടുത്തിയെന്ന് ബിജെപി. ഹൈക്കോടതി ഉത്തരവുകൾ ലംഘിച്ചാണ് മുഖ്യമന്ത്രിയും അനുയായികളും ദർശനം നടത്തിയതെന്ന് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ ആരോപിച്ചു. വീഡിയോ ചിത്രീകരണത്തിന് വിലക്കുള്ള മേഖലയിൽ ഹൈബി ഈഡൻ എംപി ദൃശ്യങ്ങൾ പകർത്തിയെന്നും ചൂണ്ടിക്കാട്ടി അദ്ദേഹം ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർക്ക് പരാതി നൽകി.

റവന്യൂ മന്ത്രി എ.പി അനിൽകുമാറിൻ്റെ മകൻ എ.പി അർജുൻ്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനാണ് കോൺഗ്രസ് നേതാക്കൾ ഗുരുവായൂരിലെത്തിയത്. മുഖ്യമന്ത്രി വി.ഡിസതീശൻ, എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവരും മറ്റ് എംപിമാരും എംഎൽഎമാരും ചടങ്ങിൽ പങ്കെടുത്തിരുന്നു.

Also read: