02/06/2026
[fontresizer_tawhidurrahmandear_widget]

അബ്‌ദുൽ റഹീമിൻ്റെ മോചന ഉത്തരവിൽ ഒപ്പുവെച്ചു; ഉടൻ നാട്ടിലേക്ക് മടങ്ങും

 അബ്‌ദുൽ റഹീമിൻ്റെ മോചന ഉത്തരവിൽ ഒപ്പുവെച്ചു; ഉടൻ നാട്ടിലേക്ക് മടങ്ങും

റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്‌ദുൽ റഹീമിന്റെ മോചന ഉത്തരവിൽ അധികൃതർ ഒപ്പുവെച്ചതായി റഹീം സഹായ സമിതി അറിയിച്ചു. മോചനവുമായി ബന്ധപ്പെട്ട തുടർനടപടികൾ വേഗത്തിൽ പുരോഗമിക്കുകയാണെന്ന് സമിതി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

അബ്‌ദുൽ റഹീമിന്റെ എക്‌സിറ്റ് വിസ നടപടികൾ ഇതിനകം തന്നെ പൂർത്തിയായിട്ടുണ്ട്. ഇനി രാജ്യം വിടുന്നതിനുള്ള ഇമിഗ്രേഷൻ ക്ലിയറൻസ് മാത്രമാണ് അവശേഷിക്കുന്നത്. ഈ ഇമിഗ്രേഷൻ നടപടികൾ കൂടി പൂർത്തിയാകുന്നതോടെ ഏതു സമയത്തും അദ്ദേഹത്തിന് നാട്ടിലേക്ക് തിരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Also read: