10/06/2026
[fontresizer_tawhidurrahmandear_widget]

ഡൽഹിയിൽ റസ്റ്റോറന്റിൽ വൻ തീപിടിത്തം; 21 പേർ വെന്തുമരിച്ചു

 ഡൽഹിയിൽ റസ്റ്റോറന്റിൽ വൻ തീപിടിത്തം; 21 പേർ വെന്തുമരിച്ചു

ന്യൂഡൽഹി: തെക്കൻ ഡൽഹിയിലെ മാളവ്യ നഗറിലുള്ള റെസ്റ്റോറന്റിൽ രാവിലെയുണ്ടായ വൻ തീപിടിത്തത്തിൽ 21 പേർ മരിച്ചു. മരണപ്പെട്ടവരിൽ ഭൂരിഭാഗവും ചികിത്സയ്ക്കായി ഇന്ത്യയിലെത്തിയ ബംഗ്ലാദേശ്, മധ്യേഷ്യ, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിദേശ പൗരന്മാരാണ്. പുക നിറഞ്ഞ കെട്ടിടത്തിൽ കുടുങ്ങിയ 40-ഓളം പേരെ അഗ്നിശമന സേനയും പോലീസും ചേർന്ന് രക്ഷപ്പെടുത്തി. ഗുരുതരമായി പൊള്ളലേറ്റ പലരെയും എയിംസ് ട്രോമ സെന്റർ, സാകേതിലെ മാക്സ് ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ 8.48 ഓടെയാണ് കെട്ടിടത്തിന്റെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന ‘ലെമൺ ഗ്രീൻ’ റെസ്റ്റോറന്റിൽ തീപിടിത്തമുണ്ടായത്. നിമിഷങ്ങൾക്കകം തീ മുകളിലെ നിലകളിലേക്ക് പടരുകയായിരുന്നു. ജനാലകളില്ലാത്തതിനാലും വായുസഞ്ചാരം കുറവായതിനാലും കെട്ടിടത്തിനുള്ളിൽ പുക നിറഞ്ഞത് വൻ ദുരന്തത്തിന് കാരണമായി. പരിഭ്രാന്തരായ അതിഥികളിൽ ചിലർ രക്ഷപ്പെടാനായി മുകളിലത്തെ നിലകളിൽ നിന്ന് താഴേക്ക് ചാടിയതായി ദൃക്‌സാക്ഷികൾ പറഞ്ഞു.

ഡൽഹി ഫയർ സർവീസിന്റെ നിരവധി ഫയർ ടെൻഡറുകളും ദുരന്തനിവാരണ സേനയും (DDMA) സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. നിലവിൽ തീ പൂർണമായും നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. തീപിടിത്തത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ലെന്നും അശ്രദ്ധയ്ക്ക് കാരണക്കാരായ കെട്ടിട ഉടമയ്‌ക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ഡൽഹി വിദ്യാഭ്യാസ മന്ത്രി ആശിഷ് സൂദ് അറിയിച്ചു.

ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ഡൽഹിയിൽ റസ്റ്റോറന്റിൽ വൻ തീപിടിത്തം; 20 പേർക്ക് ദാരുണാന്ത്യം
, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവർ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചു. ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയുടെ നേതൃത്വത്തിൽ സർക്കാർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

Also read: