03/06/2026
[fontresizer_tawhidurrahmandear_widget]

‘രാജ്യദ്രോഹികളും വഞ്ചകരുമെന്ന വിശേഷണത്തിന് അർഹർ നെഹ്‌റു-ഗാന്ധി കുടുംബമാണ്’: ബിജെപി എംപി നിഷികാന്ത് ദുബെ

 ‘രാജ്യദ്രോഹികളും വഞ്ചകരുമെന്ന വിശേഷണത്തിന് അർഹർ നെഹ്‌റു-ഗാന്ധി കുടുംബമാണ്’: ബിജെപി എംപി നിഷികാന്ത് ദുബെ

ന്യൂഡൽഹി: കോൺഗ്രസിനും നെഹ്‌റു-ഗാന്ധി കുടുംബത്തിനുമെതിരെ കടുത്ത വിമർശനവുമായി ബിജെപി എംപി നിഷികാന്ത് ദുബെ. 1947 ജൂൺ 3-ലെ വിഭജന പദ്ധതി ‘മൗണ്ട് ബാറ്റൺ-നെഹ്‌റു-ജിന്ന കരാർ’ ആണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, ജമ്മു കശ്മീരിലെ ഇന്നത്തെ പ്രശ്നങ്ങൾക്ക് കാരണം ഈ കരാറാണെന്നും ആരോപിച്ചു. സാമൂഹിക മാധ്യമമായ ‘എക്സി’ലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

1947 മേയ് 10-നും 12-നും ഇടയിൽ ഷിംലയിൽ നടന്ന യോഗങ്ങളാണ് ഇന്ത്യയുടെ വിഭജനത്തിന് അടിത്തറ പാകിയതെന്ന് ദുബെ അവകാശപ്പെട്ടു. ലേഡി മൗണ്ട്ബാറ്റണുമായുള്ള സ്നേഹത്താൽ അന്ധനായ നെഹ്‌റു ജിയാണ് ഇതിന് വേദിയൊരുക്കിയത്. വിഭജന പ്രഖ്യാപനം നെഹ്‌റുവിന്റെ ധിക്കാരത്തിന്റെ അടിസ്ഥാനത്തിൽ ഉണ്ടായതാണെന്നും ലോകചരിത്രത്തിലെ ഏറ്റവും ലജ്ജാകരമായ സംഭവമാണിതെന്നും അദ്ദേഹം കുറിച്ചു.

ഈ കരാറിൽ കശ്മീരിനെ വേറിട്ടാണ് നിർത്തിയിരുന്നത്. മഹാത്മാഗാന്ധിയുടെ സമ്മതമോ അറിവോ ഇല്ലാതെ, അദ്ദേഹത്തെ വീട്ടുതടങ്കലിലാക്കിയാണ് വിഭജനം നടത്തിയത്. അണ്ണാ ഹസാരെയോ കെജ്‌രിവാളോ ചെയ്തതിന് സമാനമായ പ്രവർത്തിയാണ് അന്ന് കോൺഗ്രസ് ചെയ്തത്. യഥാർത്ഥ അർത്ഥത്തിൽ രാജ്യദ്രോഹി, വഞ്ചകൻ, ദേശീയ വഞ്ചകൻ എന്നീ സ്ഥാനപ്പേരുകൾക്ക് അർഹതയുള്ളത് നെഹ്‌റു-ഗാന്ധി കുടുംബത്തിനാണെന്നും ദുബെ കൂട്ടിച്ചേർത്തു.

മുൻ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കാലത്ത് ബംഗ്ലാദേശുമായി ഒപ്പുവെച്ച ജലം പങ്കിടൽ ധാരണാപത്രത്തെയും ദുബെ വിമർശിച്ചു. ഇന്ത്യൻ കർഷകരുടെയും അതിർത്തി സംസ്ഥാനങ്ങളുടെയും താൽപ്പര്യങ്ങൾ ബലികഴിച്ച് പ്രധാന നദികളിലെ വെള്ളം ബംഗ്ലാദേശിന് നൽകിയ ഈ കരാറുകൾ കോൺഗ്രസ് ചരിത്രത്തിലെ ‘ഇരുണ്ട അദ്ധ്യായം’ ആണെന്നും അദ്ദേഹം മുൻപ് ആരോപിച്ചിരുന്നു.

Also read: