10/06/2026
[fontresizer_tawhidurrahmandear_widget]

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ഡ്രോൺ ആക്രമണം; 24 ഇന്ത്യൻ നാവികർ കുടുങ്ങി

 ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ഡ്രോൺ ആക്രമണം; 24 ഇന്ത്യൻ നാവികർ കുടുങ്ങി

മസ്കത്ത് : ഹോർമുസ് കടലിടുക്കിന് സമീപം ഒമാൻ തീരത്ത് ചരക്കുകപ്പലിന് നേരെ ഡ്രോൺ ആക്രമണം. പലാവു പതാകയേന്തിയ കപ്പലിൽ 24 ഇന്ത്യൻ നാവികർ കുടുങ്ങിക്കിടക്കുന്നതായി ഫോർവേഡ് സീമെൻസ് യൂണിയൻ ഓഫ് ഇന്ത്യ (എഫ്‌എസ്‌യുഐ) സ്ഥിരീകരിച്ചു. ഒമാൻ തീരത്തുനിന്ന് 15 നോട്ടിക്കൽ മൈൽ അകലെയാണ് സംഭവം.

ആക്രമണത്തെത്തുടർന്ന് എൻജിൻ റൂമിലുണ്ടായ സ്ഫോടനത്തിൽ കപ്പലിന്റെ നിയന്ത്രണം പൂർണമായി നഷ്ടപ്പെട്ടു. എൻജിൻ റൂമിൽ വിള്ളലുണ്ടായി കപ്പലിലേക്ക് വെള്ളം കയറിക്കൊണ്ടിരിക്കുകയാണ്. ലൈഫ് ബോട്ടുകളും സ്ഫോടനത്തിൽ തകർന്നതോടെ രക്ഷപ്പെടാനാകാത്ത അവസ്ഥയിലാണ് നാവികർ. ഇവർ നിലവിൽ അടിയന്തര സഹായത്തിനായുള്ള എസ്ഒഎസ് സന്ദേശങ്ങൾ അയച്ചിട്ടുണ്ട്.

കഴിഞ്ഞ മെയ് 13-നും ഒമാൻ തീരത്ത് ഇന്ത്യൻ ചരക്കുകപ്പലിന് തീപിടിച്ച് മുങ്ങിയിരുന്നു. അന്ന് ഒമാൻ കോസ്റ്റ് ഗാർഡിന്റെ സമയോചിതമായ ഇടപെടലിലൂടെ 14 നാവികരെയും സുരക്ഷിതമായി രക്ഷപ്പെടുത്തിയിരുന്നു. നിലവിലെ സാഹചര്യത്തിൽ ആശങ്കയോടെയാണ് നാവികലോകം ഈ സംഭവത്തെ നോക്കിക്കാണുന്നത്.

Also read: