10/08/2026
[fontresizer_tawhidurrahmandear_widget]

കലാപാഹ്വാനം ഉൾപ്പെടെ നാല് വകുപ്പുകൾ; ടി.ജി മോഹൻദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി, ഇന്ന് കോടതിയിൽ ഹാജരാക്കും

 കലാപാഹ്വാനം ഉൾപ്പെടെ നാല് വകുപ്പുകൾ; ടി.ജി മോഹൻദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി, ഇന്ന് കോടതിയിൽ ഹാജരാക്കും

തിരുവനന്തപുരം: ഡൽഹി ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയ കേസിൽ കസ്റ്റഡിയിലായ ആർ.എസ്.എസ് സഹയാത്രികൻ ടി.ജി. മോഹൻദാസിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. കലാപാഹ്വാനം ഉൾപ്പെടെ നാല് വകുപ്പുകളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തെ സൈബർ പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിയെ ഇന്ന് രാവിലെ 11 മണിയോടെ കോടതിയിൽ ഹാജരാക്കും. അന്വേഷണത്തിന്റെ ഭാഗമായി മോഹൻദാസിന്റെ ലാപ്ടോപ്പും മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതിയെ കസ്റ്റഡിയിൽ ആവശ്യമില്ലെന്ന നിലപാടിലാണ് അന്വേഷണ സംഘം.

ഇന്നലെ വൈകുന്നേരത്തോടെയാണ് മട്ടാഞ്ചേരി ചെറളായിയിലെ വീട്ടിലെത്തി തിരുവനന്തപുരം സൈബർ പൊലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. കൊച്ചിയിൽ വെച്ച് തന്നെ പ്രാഥമിക നിയമനടപടികളും വൈദ്യപരിശോധനയും പൂർത്തിയാക്കിയ ശേഷം രാത്രിയോടെയാണ് തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നത്. ജന്തർ മന്തറിലെ പ്രക്ഷോഭകരെ വെടിവെച്ചു കൊല്ലണമെന്ന ടി.ജി. മോഹൻദാസിന്റെ വിവാദ വീഡിയോ വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. സമരത്തിൽ പങ്കെടുത്ത വിദ്യാർത്ഥിനികൾക്കെതിരെ അങ്ങേയറ്റം അശ്ലീലവും അധിക്ഷേപകരവുമായ പരാമർശങ്ങളും ഇയാൾ നടത്തിയിരുന്നു.

എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്മോനാണ് സംഭവത്തിൽ ആദ്യം പോലീസിൽ പരാതി നൽകിയത്. തുടർന്ന് നിരവധി പേർ പരാതികളുമായി രംഗത്തെത്തി. എന്നാൽ പരാതികൾ ലഭിച്ചിട്ടും മോഹൻദാസിനെ ചോദ്യം ചെയ്യാനോ അറസ്റ്റ് ചെയ്യാനോ പോലീസ് തയ്യാറാകാത്തത് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. ഒടുവിൽ പരാതികൾ ലഭിച്ച് മൂന്നാം ദിവസമായ ജൂലൈ 29-നാണ് കലാപാഹ്വാനത്തിന് പോലീസ് കേസെടുത്തത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ കസ്റ്റഡിയും അറസ്റ്റും ഉൾപ്പെടെയുള്ള നടപടികളിലേക്ക് അന്വേഷണ സംഘം കടന്നത്.

Also read: