05/09/2026
[fontresizer_tawhidurrahmandear_widget]

കുടവയർ യോഗ്യത, 4500 ദിവസവരുമാനം; ജോലി കയ്യുയർത്തി അനുഗ്രഹം നൽകുക! ഓണവിപണി ഭരിച്ച് ‘മാവേലി’മാർ

 കുടവയർ യോഗ്യത, 4500 ദിവസവരുമാനം; ജോലി കയ്യുയർത്തി അനുഗ്രഹം നൽകുക! ഓണവിപണി ഭരിച്ച് ‘മാവേലി’മാർ

തിരൂർ: ഓണക്കാലത്ത് മികച്ച വരുമാന മാർഗമായി മാവേലി വേഷങ്ങൾ. ദിവസം 3000 രൂപ മുതൽ 4500 രൂപ വരെയാണ് ഒരു മാവേലി വേഷക്കാരന്റെ വരുമാനം. ഓണാഘോഷ പരിപാടികൾ, സ്ഥാപനങ്ങൾക്കു മുന്നിലെ വരവേൽപ്പ്, ഘോഷയാത്രകൾ, വാഹനങ്ങളിലുള്ള പ്രദർശനം എന്നിവയാണ് മാവേലിമാരുടെ പ്രധാന ജോലികൾ. എവിടെപ്പോയാലും കയ്യുയർത്തി അനുഗ്രഹം നൽകുക എന്നതാണ് ഇവർ ചെയ്യേണ്ട പ്രധാന കാര്യം. മാവേലിയാകാനുള്ള അടിസ്ഥാന യോഗ്യതയായി കരുതുന്നത് കുടവയറാണ്.

ഓലക്കുട ചൂടി, കിരീടവും ആഭരണങ്ങളും ധരിച്ച് ദേഹമാസകലം മേക്കപ്പമിട്ട് നിൽക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് മാവേലി വേഷമിടുന്ന സുരേഷ് പുറത്തൂർ പറയുന്നു. സുഹൃത്തുക്കൾക്ക് വേണ്ടിയാണ് സുരേഷ് വേഷമിടുന്നത്. അതേസമയം, നാടക നടൻ കൂടിയായ എം.എം പുറത്തൂർ പ്രഫഷനൽ മാവേലിയാണ്. 10 മുതൽ 20 ദിവസത്തേക്ക് വരെയുള്ള കരാറുകളിലാണ് പല സ്ഥാപനങ്ങളും ഇദ്ദേഹത്തെ വിളിക്കുന്നത്.

ഇതിനൊപ്പം തന്നെ ഓണക്കാലത്ത് മാവേലി വേഷങ്ങൾ വാടകയ്ക്ക് നൽകുന്നതും വലിയ വരുമാന മാർഗമാണ്. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വേഷങ്ങൾ ഇവർ നൽകിവരുന്നു. വില കൊടുത്തു വാങ്ങുകയാണെങ്കിൽ 10000 രൂപയോളം ചെലവ് വരും. എന്നാൽ വേഷങ്ങൾ വാടകയ്ക്കെടുക്കാൻ 1000 രൂപ മുതൽ ആരംഭിക്കും. കിരീടവും ഓലക്കുടയും മാവേലിമാർക്ക് നിർബന്ധമാണ്. ആടയാഭരണങ്ങൾ കുറച്ച് വാടകയിൽ ഇളവ് വരുത്താൻ സാധിക്കും. ചില സ്ഥാപനങ്ങൾ തന്നെ വേഷക്കാരന് ഇവ സംഘടിപ്പിച്ചു നൽകുമ്പോൾ, മറ്റു ചിലർ വേഷം കെട്ടാനെത്തുന്നവരോട് തന്നെ ഇവ വാങ്ങാൻ ആവശ്യപ്പെടാറുണ്ട്.

Also read: