04/09/2026
[fontresizer_tawhidurrahmandear_widget]

ആത്മഹത്യാ ഭീഷണി മുഴക്കിയ മകനെ രക്ഷിക്കാൻ ശ്രമം: അച്ഛനും അമ്മയും മകനും കുന്നിൻമുകളിൽ നിന്ന് വീണു മരിച്ചു

 ആത്മഹത്യാ ഭീഷണി മുഴക്കിയ മകനെ രക്ഷിക്കാൻ ശ്രമം: അച്ഛനും അമ്മയും മകനും കുന്നിൻമുകളിൽ നിന്ന് വീണു മരിച്ചു

മുംബൈ: മഹാരാഷ്ട്രയിൽ ദാരുണമായ അപകടത്തിൽ ഒരേ കുടുംബത്തിലെ മൂന്നുപേർ മരിച്ചു. കുന്നിൻമുകളിൽ നിന്ന് താഴേക്ക് വീണ് അച്ഛനും അമ്മയും പതിനെട്ടുകാരനായ മകനുമാണ് ജീവൻ വെടിഞ്ഞത്. ഛത്രപതി സംഭാജിനഗർ ജില്ലയിലെ ഖവ്‌ദ കുന്നിൽ ഇന്ന് രാവിലെ പത്തു മണിയോടെയാണ് സംഭവം നടന്നത്.

ദേവ്‌ലായ് സ്വദേശിയായ പതിനെട്ടുകാരൻ കുന്നിന്റെ കുത്തനെയുള്ള ഭാഗത്ത് കയറിനിന്ന് ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. മൂന്ന് മണിക്കൂറോളം മാതാപിതാക്കളും പ്രദേശവാസികളും പൊലീസും ചേർന്ന് യുവാവിനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

താഴെ നിന്ന് സംസാരിച്ചിട്ട് മകൻ പിന്മാറാതിരുന്നതോടെ പിതാവ് കുന്നിൻമുകളിലേക്ക് കയറി. പിതാവ് അടുത്തെത്തുന്നത് കണ്ട് മകൻ വീണ്ടും പിന്നിലേക്ക് നീങ്ങി. തുടർന്ന് മകനെ പിടിച്ചുനിർത്താൻ പിതാവ് ശ്രമിക്കുന്നതിനിടെ ഇരുവർക്കും നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്ക് വീഴുകയായിരുന്നു. മകനും ഭർത്താവും കൺമുന്നിൽ വീഴുന്നത് കണ്ട പരിഭ്രാന്തിയിൽ തൊട്ടുപിന്നാലെ അമ്മയും താഴേക്ക് വീണു.

യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കിയതിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. മാതാപിതാക്കളും അവിടെയുണ്ടായിരുന്നവരും യുവാവിനോട് താഴെയിറങ്ങാൻ കരഞ്ഞുപേക്ഷിച്ചതായി ദൃക്‌സാക്ഷിയായ സഞ്ജയ് ജാദവ് പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Also read: