02/09/2026
[fontresizer_tawhidurrahmandear_widget]

ഖാർഗെയുടെ പ്രസംഗവേദി ശുദ്ധീകരിച്ച സംഭവം: കേസെടുക്കാൻ ആവശ്യപ്പെട്ട രാഹുൽ ഗാന്ധിക്കെതിരെ കേസ്

 ഖാർഗെയുടെ പ്രസംഗവേദി ശുദ്ധീകരിച്ച സംഭവം: കേസെടുക്കാൻ ആവശ്യപ്പെട്ട രാഹുൽ ഗാന്ധിക്കെതിരെ കേസ്

ഡെറാഡൂൺ: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ സംസാരിച്ച വേദി ശുദ്ധീകരിച്ച സംഭവത്തിൽ, കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. പട്ടികജാതി-പട്ടികവർഗ അധിക്രമ നിരോധന നിയമപ്രകാരം ഹൽദ്വാനിയിലാണ് നടപടി. സംഭവവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി നടത്തിയ പരാമർശം പട്ടികജാതി വിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്തിയെന്ന പരാതിയെ തുടർന്നാണ് കേസ്.

ആഗസ്റ്റ് എട്ടിന് ഹൽദ്വാനിയിലെ രാംലീല മൈതാനിയിൽ ഖാർഗെ പങ്കെടുത്ത കോൺഗ്രസ് റാലിക്ക് പിന്നാലെ വേദിയിൽ ശുദ്ധീകരണം നടത്തിയതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. ഖാർഗെ ദളിത് നേതാവായതിനാലാണ് വേദി ശുദ്ധീകരിച്ചതെന്നും, ഇത് അയിത്താചാരത്തിന്റെ ഭാഗമാണെന്നും കോൺഗ്രസ് ആരോപിച്ചു. ഉത്തരവാദികൾക്കെതിരെ എസ്സി/എസ്ടി നിയമപ്രകാരം കേസെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി പത്രസമ്മേളനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിനെതിരെ പൊലീസ് കേസെടുത്തത്.

അതേസമയം, ഖാർഗെയുടെ ജാതിയുമായി സംഭവത്തിന് ബന്ധമില്ലെന്ന് സംഘാടകരും ബിജെപിയും വ്യക്തമാക്കി. റാലിക്ക് ശേഷം മൈതാനത്ത് മാലിന്യങ്ങൾ അവശേഷിച്ചതിനാലാണ് ശുചീകരണവും യജ്ഞവും നടത്തിയതെന്നാണ് ബിജെപിയുടെ വാദം.

Also read: