04/09/2026
[fontresizer_tawhidurrahmandear_widget]

കത്തുന്ന ചിതയിൽ നിന്ന് മൃതദേഹ ഭാഗം എടുത്ത് തിന്നു: സ്വയം പ്രഖ്യാപിത വനിത അഘോരി അറസ്റ്റിൽ

 കത്തുന്ന ചിതയിൽ നിന്ന് മൃതദേഹ ഭാഗം എടുത്ത് തിന്നു: സ്വയം പ്രഖ്യാപിത വനിത അഘോരി അറസ്റ്റിൽ

ഭോപ്പാൽ: കത്തിയെരിയുന്ന ചിതയിൽ നിന്ന് വാൾകൊണ്ട് മൃതദേഹഭാഗം കുത്തിയെടുത്ത് തിന്നുകയും ഇതിന്റെ വീഡിയോ ചിത്രീകരിക്കുകയും ചെയ്ത സ്വയം പ്രഖ്യാപിത വനിത അഘോരി അറസ്റ്റിൽ. മധ്യപ്രദേശിലെ ഉജ്ജയിനിൽ ‘കാളി നന്ദ് ഗിരി’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന യുവതിയാണ് പിടിയിലായത്.

ശ്മശാനത്തിന്റെ മേൽനോട്ടക്കാരനായ വിഷ്ണുനാഥ് മഹാരാജിന്റെ പരാതിയിലാണ് നടപടി. സംസ്കാര സ്ഥലത്ത് അതിക്രമിച്ചു കയറിയതിനും ചടങ്ങ് അലങ്കോലപ്പെടുത്തിയതിനും മൃതദേഹത്തോട് അനാദരവ് കാട്ടിയതിനുമാണ് പൊലീസ് കേസ് എടുത്തത്. ഇവരെ രണ്ടു ആഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ പൊലീസ് തെളിവായി ശേഖരിച്ചിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിൽ സനാതന ധർമത്തെക്കുറിച്ചും പുണ്യസ്ഥലങ്ങളെക്കുറിച്ചും റീൽസുകൾ ചെയ്യുന്ന ആളാണ് കാളി നന്ദ് ഗിരി. ഇവർ ജനനനാൽ പുരുഷനാണെന്നും പിന്നീട് സ്ത്രീയായി മാറുകയായിരുന്നുവെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. താന്ത്രിക് മന്ത്രവാദം വാഗ്ദാനം ചെയ്ത് തെലങ്കാന സ്വദേശിയായ യുവതിയിൽ നിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്ത കേസും ഇവർക്കെതിരെയുണ്ട്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

അതേസമയം, ഇവരുടെ പ്രവർത്തി പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ലെന്ന് ജൂന അഖാഡയിലെ മഹാ മണ്ഡലേശ്വർ ശൈലേഷാനന്ദ ഗിരി പ്രതികരിച്ചു. രഹസ്യമായി ചെയ്യേണ്ട അഘോരി സാധന പൊതുസ്ഥലത്ത് പ്രദർശിപ്പിക്കുന്നവർ തട്ടിപ്പുകാരാണെന്നും മനുഷ്യശരീരം ഭക്ഷിക്കുന്നത് അഘോരികളുടെ രീതിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Also read: