06/09/2026
[fontresizer_tawhidurrahmandear_widget]

‘വീഴ്ചകളുടെ ഉത്തരവാദിത്തം നേതാക്കൾ നേരിട്ട് ഏറ്റെടുക്കണം, ജനങ്ങളോട് എപ്പോഴും വിനയത്തോടെ പെരുമാറണം’: നിർദേശങ്ങളുമായി സിപിഎം രേഖ

 ‘വീഴ്ചകളുടെ ഉത്തരവാദിത്തം നേതാക്കൾ നേരിട്ട് ഏറ്റെടുക്കണം, ജനങ്ങളോട് എപ്പോഴും വിനയത്തോടെ പെരുമാറണം’: നിർദേശങ്ങളുമായി സിപിഎം രേഖ

കോഴിക്കോട്: പാർട്ടിക്കുണ്ടാകുന്ന തിരിച്ചടികളുടെയും വീഴ്ചകളുടെയും ഉത്തരവാദിത്തം നേതാക്കൾ തന്നെ ഏറ്റെടുക്കണമെന്ന കർശന നിർദേശവുമായി സിപിഎം സംഘടനാ രേഖ. കോഴിക്കോട് ചേരുന്ന വിശാല സംസ്ഥാന സമിതിയിൽ അവതരിപ്പിക്കുന്ന രേഖയിലാണ് ഈ നിർദേശമുള്ളത്.

കമ്മിറ്റി എടുത്ത തീരുമാനങ്ങൾ പാളിയാൽ, ഇനി മുതൽ അതിന്റെ ഉത്തരവാദിത്തം ആ തീരുമാനം നിർദേശിച്ച നേതാവിനായിരിക്കും. കമ്മിറ്റി അംഗീകരിച്ചിരുന്നുവെന്ന ന്യായീകരണം ഇനി അംഗീകരിക്കില്ല. വീഴ്ചകൾ കമ്മിറ്റികളുടെ മേൽ ചാരുന്ന പ്രവണത അവസാനിപ്പിക്കാനും നിർദേശമുണ്ട്.

ജനങ്ങളോട് നേതാക്കളും അണികളും എപ്പോഴും വിനയത്തോടെ പെരുമാറണം. പൊതുവേദികളിലെ പ്രസംഗങ്ങൾ കാര്യമാത്രപ്രസക്തമായിരിക്കണമെന്നും രേഖയിൽ വ്യക്തമാക്കുന്നു. അടുത്ത ആഴ്ച കോഴിക്കോട് ചേരുന്ന വിശാല സംസ്ഥാന സമിതിക്ക് മുന്നോടിയായി, രേഖയുടെ കരട് അന്തിമമാക്കാൻ സംസ്ഥാന സമിതി യോഗം ചേരും.

Also read: