28/09/2026
[fontresizer_tawhidurrahmandear_widget]

സിബിഎസ്ഇ സിലബസിന്റെ മറവിൽ അറബിക് ഭാഷയെ തഴയുന്നു; മാഹിയിൽ പ്രക്ഷോഭത്തിനൊരുങ്ങി യൂത്ത് ലീഗ്

 സിബിഎസ്ഇ സിലബസിന്റെ മറവിൽ അറബിക് ഭാഷയെ തഴയുന്നു; മാഹിയിൽ പ്രക്ഷോഭത്തിനൊരുങ്ങി യൂത്ത് ലീഗ്

മാഹി: സിബിഎസ്ഇ സിലബസിന്റെ മറവിൽ പുതുച്ചേരി, മാഹി, കാരയ്ക്കൽ മേഖലകളിൽ അറബിക് ഭാഷയെ തഴയാൻ ഗൂഢനീക്കം നടക്കുന്നതായി ആരോപണം. ഇതിനെതിരെ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് യൂത്ത് ലീഗ്.

അധ്യാപകരുടെ തസ്തികകൾ നികത്താതെ ബോധപൂർവം ഒഴിച്ചിട്ട് ഒരു ഭാഷയെത്തന്നെ ഇല്ലാതാക്കാനാണ് അധികാരികൾ ശ്രമിക്കുന്നതെന്ന് യൂത്ത് ലീഗ് ഭാരവാഹികൾ വ്യക്തമാക്കി. അറബിക് ഭാഷയോടുള്ള വിവേചനവും അവഗണനയും അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പ്രതിനിധികൾ മാഹി എംഎൽഎ അഡ്വ. അശോക് കുമാറിന് നിവേദനം നൽകി.

വിദ്യാഭ്യാസ മേഖല നേരിടുന്ന ഗൗരവകരമായ വിഷയം കേരളത്തിലെയും മറ്റ് സംസ്ഥാനങ്ങളിലെയും എംപിമാരുടെ സഹായത്തോടെ വരുംദിവസങ്ങളിൽ പാർലമെന്റിൽ ഉന്നയിക്കാനാണ് തീരുമാനം. കൂടാതെ, പ്രശ്നത്തിന്റെ വ്യാപ്തി ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതി നൽകും. വിദ്യാർത്ഥികളെയും പൊതുജനങ്ങളെയും അണിനിരത്തിക്കൊണ്ട് വരുംദിവസങ്ങളിൽ മാഹിയിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും യൂത്ത് ലീഗ് നേതാക്കൾ അറിയിച്ചു.

Also read: