28/09/2026
[fontresizer_tawhidurrahmandear_widget]

12 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി; ദുബൈയിൽ പ്രസവത്തിനിടെ പ്രവാസി യുവതിക്ക് ദാരുണാന്ത്യം |Twins Birth Mother Death Dubai

 12 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി; ദുബൈയിൽ പ്രസവത്തിനിടെ പ്രവാസി യുവതിക്ക് ദാരുണാന്ത്യം |Twins Birth Mother Death Dubai

ദുബൈ: 12 വർഷത്തെ നീണ്ട കാത്തിരിപ്പുകൾക്കും പ്രാർഥനകൾക്കുമൊടുവിൽ ഇരട്ടക്കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ യുവതി പ്രസവത്തിന് പിന്നാലെ മരണത്തിന് കീഴടങ്ങി(Twins Birth Mother Death Dubai). ദുബൈയിൽ സ്ഥിരതാമസമാക്കിയ സുഡാൻ സ്വദേശിനിയായ മർവ അഹമ്മദ് അൽ അമീൻ ബഖീത് (36) ആണ് പ്രസവത്തെത്തുടർന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് വിടവാങ്ങിയത്. ഒരു വ്യാഴവട്ടക്കാലത്തെ കാത്തിരിപ്പ് സമ്മാനിച്ച സന്തോഷം നിമിഷങ്ങൾക്കകം തീരാവേദനയായി മാറിയ സംഭവം യുഎഇയിലെ പ്രവാസി സമൂഹത്തിന്റെ കണ്ണുനനയിക്കുകയാണ്.

സിസേറിയനിലൂടെയായിരുന്നു പ്രസവം നടന്നത്. ആദ്യ കുഞ്ഞിനെ പുറത്തെടുത്തപ്പോൾ തന്നെ കൺകുളിർക്കെ കാണാനും നെഞ്ചോട് ചേർക്കാനും മർവയ്ക്ക് സാധിച്ചിരുന്നു. എന്നാൽ, രണ്ടാമത്തെ കുഞ്ഞിനെ പുറത്തെടുക്കുന്ന ഘട്ടത്തിൽ ഇവരുടെ ആരോഗ്യനില വഷളാവുകയായിരുന്നു. ശ്വാസകോശത്തിലും ഹൃദയത്തിലും രക്തം കട്ടപിടിച്ചതിനെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിലായെന്നാണ് ബന്ധുക്കൾ വ്യക്തമാക്കുന്നത്. മെഡിക്കൽ സംഘം അടിയന്തര ജീവൻരക്ഷാ ശ്രമങ്ങൾ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നവജാതശിശുക്കളായ രണ്ട് ആൺകുട്ടികളും നിലവിൽ പൂർണ ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് ആശുപത്രി അധികൃതരും കുടുംബവും അറിയിച്ചു(Twins Birth Mother Death Dubai).

ഒരു വയസ്സുള്ളപ്പോൾ യുഎഇയിലെത്തിയ മർവ സ്‌കൂൾ വിദ്യാഭ്യാസം ഉൾപ്പെടെയുള്ള ജീവിതം ദുബൈയിലാണ് പൂർത്തിയാക്കിയത്. പിന്നീട് ദുബൈ പൊലീസിലും ഇവർ സേവനമനുഷ്ഠിച്ചിരുന്നു. കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു മർവ. ഭർത്താവിന് നിലവിൽ ജോലിയില്ലാത്ത സാഹചര്യത്തിൽ കുടുംബത്തിന്റെ മുഴുവൻ ഭാരവും താങ്ങിയിരുന്നത് ഇവരായിരുന്നു.

ജനിച്ചുവീണ രണ്ട് കുരുന്നുകളെയും ഭർത്താവിനെയും സഹോദരിമാരെയും തനിച്ചാക്കിയാണ് യുവതി മടങ്ങുന്നത്. ദുബൈ അൽ ഖുസൈസ് ഖബർസ്ഥാൻ മസ്ജിദിൽ നടന്ന മയ്യിത്ത് നമസ്‌കാരത്തിലും ഖബറടക്കത്തിലും സ്വദേശികളും വിദേശികളുമടക്കം വൻ ജനാവലി പങ്കെടുത്തു. സോഷ്യൽ മീഡിയയിലൂടെ വിവരമറിഞ്ഞ് നിരവധി ആളുകളാണ് പ്രാർഥനകളോടെ അന്ത്യോപചാരം അർപ്പിക്കാൻ എത്തിച്ചേർന്നത്(Twins Birth Mother Death Dubai).

Also read: