30/09/2026
[fontresizer_tawhidurrahmandear_widget]

ഹിന്ദു സന്ന്യാസിമാരുടെ സന്ദർശനവേളയിൽ വനിതാ ജീവനക്കാരെ മാറ്റിനിർത്തി; സ്ഥാനം തെറിച്ച് ഈഫൽ ടവർ മേധാവി

 ഹിന്ദു സന്ന്യാസിമാരുടെ സന്ദർശനവേളയിൽ വനിതാ ജീവനക്കാരെ മാറ്റിനിർത്തി; സ്ഥാനം തെറിച്ച് ഈഫൽ ടവർ മേധാവി

പാരീസ്: ഹിന്ദു സന്ന്യാസിമാരുടെ സന്ദർശനവേളയിൽ വനിതാ ജീവനക്കാരെ ജോലിസ്ഥലത്തുനിന്ന് മാറ്റി നിർത്തിയ സംഭവത്തിൽ ഈഫൽ ടവർ നടത്തിപ്പ് കമ്പനി മേധാവി ജനറൽ പാട്രിക് ബ്രാങ്കോ റൂവിവോ സ്ഥാനം ഒഴിയുന്നു. ആഭ്യന്തര അന്വേഷണത്തിൽ ഗുരുതര വീഴ്ച കണ്ടെത്തിയതിനെ തുടർന്ന് ഈ വർഷം അവസാനത്തോടെ അദ്ദേഹം പദവി ഒഴിയുമെന്ന് അധികൃതർ അറിയിച്ചു.

ബോചാസൻവാസി ശ്രീ അക്ഷർ പുരുഷോത്തം സ്വാമിനാരായൺ എന്ന ആഗോള ഹിന്ദു സംഘടനയുടെ നൂറിലധികം വരുന്ന പ്രതിനിധി സംഘം ഈഫൽ ടവർ സന്ദർശിച്ചപ്പോഴാണ് വിവാദ സംഭവം ഉണ്ടായത്. സംഘം കടന്നുപോകുമ്പോൾ വനിതാ ജീവനക്കാരോട് വർക്ക് സ്റ്റേഷനുകളിൽനിന്ന് മാറിനിൽക്കാനും ചില ഭാഗങ്ങളിലൂടെ സഞ്ചരിക്കരുതെന്നും റൂവിവോ നിർദേശിക്കുകയായിരുന്നു.

ലിംഗഭേദത്തിന്റെ പേരിൽ ജീവനക്കാരെ മാറ്റിനിർത്തിയ മാനേജ്‌മെന്റ് നടപടിക്കെതിരെ ജീവനക്കാരുടെ സംഘടന ശക്തമായ പ്രതിഷേധം ഉയർത്തുകയും പണിമുടക്കുകയും ചെയ്തു. തുടർന്ന് ലോകപ്രശസ്തമായ ഈഫൽ ടവർ താത്കാലികമായി അടച്ചിടേണ്ടി വന്നു. സംഭവത്തിൽ മാനേജ്‌മെന്റ് ജീവനക്കാരോട് മാപ്പുപറഞ്ഞു.

വനിതകളുമായുള്ള സമ്പർക്കം ഒഴിവാക്കണമെന്ന് ആത്മീയ സംഘടന മുന്നോട്ട് വെച്ച ആവശ്യം മുൻനിർത്തിയാണ് നടപടിയെന്നായിരുന്നു റൂവിവോയുടെ വിശദീകരണം. 2018-ലാണ് അദ്ദേഹം ഈഫൽ ടവർ മേധാവിയായി ചുമതലയേറ്റത്.

Also read: