പുകയിലയോട് വിടപറഞ്ഞ് കീഴ്മാട്; സംസ്ഥാനത്തെ ആദ്യ പുകയില വിമുക്ത ഗ്രാമപഞ്ചായത്ത്
കൊച്ചി: കേരളത്തിലെ ആദ്യ പുകയില വിമുക്ത ഗ്രാമമെന്ന പദവി എറണാകുളം ജില്ലയിലെ കീഴ്മാട് ഗ്രാമപഞ്ചായത്തിന്. കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച കര്‍ശന മാനദണ്ഡങ്ങള്‍ പാലിച്ച് 150-ല്‍ 144 മാര്‍ക്ക് നേടിയാണ് ഗ്രാമം മാതൃകാപരമായ നേട്ടം കൈവരിച്ചത്. ഇനി മുതല്‍ ഇവിടെ പുകയില ഉല്പന്നങ്ങളുടെ വില്‍പ്പനയോ ഉപയോഗമോ ഉണ്ടായിരിക്കില്ല.
സ്കൂളുകളുടെ 100 മീറ്റര്‍ പരിധിയില്‍ പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന തടയുക, 18 വയസ്സിന് താഴെയുള്ളവര്‍ക്ക് ഇവ ലഭ്യമാകാതിരിക്കുക, പൊതുസ്ഥലങ്ങളിലെ പുകവലി തടയുക, പരസ്യങ്ങള്‍ ഒഴിവാക്കുക എന്നിവയാണ് പ്രധാന വ്യവസ്ഥകള്‍. എക്സൈസ് വകുപ്പിന്റെ സഹകരണത്തോടെ നടന്ന കര്‍ശന പരിശോധനയിലൂടെയും ബോധവത്കരണത്തിലൂടെയുമാണ് പദ്ധതി നടപ്പിലാക്കിയത്. നിയമം ലംഘിച്ചവരില്‍ നിന്ന് പിഴയിനത്തില്‍ 14,800 രൂപ ഈടാക്കി. സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളിലും കടകളിലും മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്.
കുടുംബശ്രീ, ഹരിതകര്‍മ സേന, പഞ്ചായത്ത് അംഗങ്ങള്‍, അങ്കണവാടി ജീവനക്കാര്‍, വ്യാപാരികള്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരുടെ കൂട്ടായ പരിശ്രമമാണ് ഈ വിജയത്തിന് പിന്നില്‍. പദ്ധതിയുടെ പ്രചാരണത്തിനായി നടന് സജു കൊടിയനെ പഞ്ചായത്ത്തല അംബാസഡറായി തെരഞ്ഞെടുത്തു.